19 November Monday

വിവിധ വകുപ്പുകളുടെ സേവനം ഒരു കുടക്കീഴിൽ ജനസേവന കേന്ദ്രങ്ങൾക്ക് തുടക്കമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
കണ്ണൂർ
 സർക്കാർ സേവനങ്ങളും വിവിധ വകുപ്പുകളുടെ സേവനവും ഒരു കുടക്കീഴിൽ ലഭിക്കുന്ന ജനസേവന കേന്ദ്രങ്ങൾക്ക് തുടക്കമാകുന്നു. ജില്ലയിലെ നൂറോളം ലൈബ്രറികൾ കേന്ദ്രീകരിച്ചാണ് കേന്ദ്രം തുടങ്ങുന്നത്. 
റവന്യു, പഞ്ചായത്ത് വകുപ്പകളുടെ സേവന പ്രകാരം ഭൂനികുതി, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ ജനസേവന കേന്ദ്രത്തിൽനിന്ന് ലഭ്യമാകും. സംസ്ഥാനത്ത് ഏത് സ്ഥലത്ത് ഭൂമിയുണ്ടെങ്കിലും രേഖ കംപ്യൂട്ടറൈസ് ചെയ്തതാണെങ്കിൽ ജനസേവന കേന്ദ്രത്തിൽ നികുതി അടയ‌്ക്കാം. ഇതിന് പുറമെ സർക്കാർ നൽകുന്ന വിവിധ സേവനങ്ങളും   ലഭ്യമാകും. 
എംപ്ലോയ്മെന്റ് എക്സചേഞ്ചിൽ പേര‌് രജിസ്റ്റർ ചെയ്യാനും പുതുക്കുന്നതിനും കേന്ദ്രം വഴി സാധിക്കും.  
  ജില്ലാ ലൈബ്രറി ഹാളിൽ നടക്കുന്ന ജനസേവന കേന്ദ്രം ശിൽപ്പശാല ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനൻ അധ്യക്ഷനായി. സി എച്ച് ബാലകൃഷ്ണൻ, യു ജനാർദനൻ, എം ബാലൻ എന്നിവർ സംസാരിച്ചു. 
ബത്തേരി താലുക്ക് ഐടി സെൽ കോ ഓഡിനേറ്റർ എം പി സുരേഷ്കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ മാത്യു, കെ പി രമേശൻ,   സി ജഗദീഷ്,  പി കെ ബൈജു എന്നിവർ ക്ലാസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top