23 September Sunday

പ്ലസ‌് വൺ: ആദ്യ അലോട്ട‌്മെന്റിൽ പ്രവേശനം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
കണ്ണൂർ
പ്ലസ‌് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട‌്മെന്റിൽ ജില്ലയിലെ പ്രവേശനം പൂർത്തിയായി. ബുധനാഴ‌്ചയായിരുന്നു ആദ്യ അലോട്ട‌്മെന്റ‌് ലഭിച്ചവരുടെ പ്രവേശനത്തിനുള്ള അവസാന ദിവസം. ചൊവ്വാഴ‌്ച മുതലാണ‌് പ്ലസ‌് വൺ പ്രവേശനം തുടങ്ങിയത‌്. ആദ്യ അലോട്ട‌്മെന്റ‌് ലഭിച്ചവർ പ്രവേശനം നേടിയില്ലെങ്കിൽ അവർക്ക‌് അടുത്ത തവണ ഹയർ ഓപ‌്ഷനിലേക്ക‌് അലോട്ട‌്മെന്റ‌് ലഭിക്കില്ല. അതുകൊണ്ടുതന്നെ ആദ്യ അലോട്ട‌്മെന്റിലെ ഭൂരിഭാഗം പേരും പ്രവേശനം നേടി. 
ജില്ലയിൽ 33027 സീറ്റുകളാണ‌് പ്ലസ‌് വണ്ണിനുള്ളത‌്. 15,679 സയൻസ‌്, 6809 ഹ്യുമാനിറ്റീസ‌്, 10539 കോമേഴ‌്സ‌് എന്നിങ്ങനെയാണിത‌്. എൺപത‌് ഗവ. സ‌്കൂളുകളും 61 എയ‌്ഡഡ‌് സ‌്കൂളുകളുമടക്കം 160 സ‌്കൂളുകളിലാണ‌് ഹയർസെക്കൻഡറിയുള്ളത‌്. ഗവ. സ‌്കൂളുകളിൽ മൂന്ന‌് വിഷയങ്ങൾക്കുമായി 290 ബാച്ചുകളും എയ‌്ഡഡ‌് സ‌്കൂളുകളിൽ 216 ബാച്ചുകളും അൺഎയ‌്ഡഡ‌് സ‌്കൂളുകളിൽ 54 ബാച്ചുകളുമാണുള്ളത‌്. ജില്ലയിൽ ഇരുപത‌് ശതമാനം സീറ്റ‌് കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ ബുധനാഴ‌്ചത്തെ മന്ത്രിസഭാ യോഗം കണ്ണൂർ ഉൾപ്പെടെ ആറു ജില്ലകളിൽ പത്ത‌് ശതമാനം സീറ്റുകൾകൂടി വർധിപ്പിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top