23 September Sunday

വാഹനങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിട്ടാൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
കണ്ണൂർ
വാഹനങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ‌് ലൈറ്റുകളും കാതടപ്പിക്കുന്ന സ‌്റ്റീരിയോകളും ഘടിപ്പിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ‌് നടപടി തുടങ്ങി. ബുധനാഴ‌്ച 25 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 
തീവ്രതയുള്ള ഹെഡ‌് ലൈറ്റ‌്, അനുവദിച്ചതിൽ കൂടുതൽ ശബ്ദമുള്ള മ്യൂസിക‌് സിസ‌്റ്റം, കോൺട്രാക്ട‌് കാര്യേജ‌് വാഹനങ്ങളിൽ വശങ്ങളിൽ അനധികൃതമായി പിടിപ്പിക്കുന്ന ഫാൻസി ലൈറ്റുകൾ എന്നിവയ‌്ക്ക‌് കടിഞ്ഞാണിടാനാണ‌് മോട്ടോർ വാഹനവകുപ്പ‌് പരിശോധന കർശനമാക്കിയത‌്. 
ബുധനാഴ‌്ച രാത്രി മൂന്ന‌് സ‌്ക്വാഡുകളായാണ‌് ജില്ലയിൽ പരിശോധന നടത്തിയത‌്. കേസ‌് രജിസ‌്റ്റർ ചെയ‌്തശേഷം ഇത്തരത്തിലുള്ള അനധികൃത സംവിധാനങ്ങൾ മാറ്റാൻ നിർദേശം നൽകി. ഇത്തരം വാഹനങ്ങൾ വീണ്ടും പിടിക്കപ്പെട്ടാൽ ഫിറ്റ‌്നസ‌് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന‌് ആർടിഒ എം മനോഹരൻ പറഞ്ഞു. 
പരിശോധനയിൽ എംവിഐമാരായ പി പി സതീശൻ, ടി രഞ‌്ജിത‌്മോൻ, ബേബിജോൺ, എംവിഐമാരായ കെ മണികണ‌്ഠൻ, സി എ പ്രദീപ‌്കുമാർ, അജ‌്മൽഖാൻ, കെ കെ പ്രശാന്ത‌്, പ്രസാദ‌്, എസ‌് ഡി  ശ്രീനി, രാജേഷ‌് കോറോത്ത‌് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top