22 September Saturday

നിർമാണപുരോഗതി വിലയിരുത്താൻ പി കെ ശ്രീമതി എംപി എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 കണ്ണൂർ

 പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പി കെ ശ്രീമതി എം പി കണ്ണൂർ റയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു.  റെയിൽവേ സ്റ്റേഷൻ കെട്ടിടവും സബ്വേ നിർമാണവും
ഉൾപ്പെടെ നിരവധി നിർമാണ പ്രവൃത്തികളാണ്‌ ഇവിടെ നടക്കുന്നത‌്. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ അകാരണമായ കാലതാമസം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എംപിയുടെ സന്ദർശനം. സ്റ്റേഷൻ മാനേജർ മനോജ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) കൃഷ്ണൻ, സീനിയർ സെക്ഷൻ എൻജിനിയർ  പ്രവീൺകുമാർ എന്നിവരെ കൂടാതെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനുമായും എം പി നിർമാണപ്രവൃത്തികളെ സംബന്ധിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ റെയിൽവേ കെട്ടിട നിർമാണം 50 ദിവസത്തിനകം പൂർത്തിയാക്കുമെന്ന‌് കരാറുകാരൻ ഉറപ്പ് നൽകി. കൂടാതെ 90 ശതമാനവും പ്രവൃത്തി
പൂർത്തിയായ സബ്വേ നവംബർ ഒന്നു മുതൽ യാത്രക്കാർക്കായി തുറന്നു
കൊടുക്കുന്ന വിധത്തിൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന‌് സീനിയർ സെക്ഷൻ എൻജിനിയറും  ഉറപ്പ് നൽകി.
റെയിൽവേ ക്വാർട്ടേഴ്സുകളിൽ 24 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി.
ബാക്കിയുള്ള 24 ക്വാർട്ടേഴ്സുകളുടെ പ്രവൃത്തി ഡിസംബർ 25 നുള്ളിൽ പൂർത്തിയാവും.  നിർദിഷ്ട നാലാം പ്ലാറ്റ്ഫോം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് ആയിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top