Top
21
Thursday, September 2017
About UsE-Paper

ഈ സംഗമം മാനവ നന്മയ്ക്ക്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌
പയ്യന്നൂര്‍ ടൌണിലെ സാംസ്കാരിക ഘോഷയാത്ര
കണ്ണൂര്‍ > നാട്ടുത്സവമായി നാടെങ്ങും നിറപകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്രകള്‍. ഏരിയകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഘോഷയാത്രയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. നവോത്ഥാന നായകരുടെയും മഹാന്മാരുടെയും സ്മരണയില്‍ മാനവസ്നേഹത്തിന്റെ ഗാഥകളാണ് എങ്ങും ഉയര്‍ന്നത്. 
കോല്‍ക്കളി, തെയ്യം, ദഫ്മുട്ട്, ഒപ്പന, പൂക്കാവടി, അറബനമുട്ട് തുടങ്ങിയ കലകളുടെ സംഗമവേദികൂടിയായി ഘോഷയാത്ര. ഫ്ളാഷ ്മോബ്, വര്‍ണബലൂണുകള്‍, മുത്തുക്കുടകള്‍, കേരളീയവേഷം ധരിച്ച വനിതകള്‍, നിശ്ചല-ചലന ദൃശ്യങ്ങള്‍ തുടങ്ങി കാഴ്ചകള്‍ അനവധി. വിശ്വാസത്തെ മറയാക്കി മതഭ്രാന്ത് പടര്‍ത്തുന്ന വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരായ സാംസ്കാരിക പ്രതിരോധംകൂടിയായിരുന്നു ഘോഷയാത്രകള്‍. 
* പെരിങ്ങോത്ത് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണന്‍ അധ്യക്ഷനായി. പി വി തമ്പാന്‍, കെ കമലാക്ഷന്‍,  ഇ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. 
* തിരുമേനിയില്‍ എം അരുണ്‍ ഉദ്ഘാടനം ചെയ്തു. വി എന്‍ ഗോപി അധ്യക്ഷനായി. കെ എം ഷാജി, കെ കെ ജോയി, കെ എം രാജേന്ദ്രന്‍, കെ സി പ്രസൂണ്‍ എന്നിവര്‍ സംസാരിച്ചു.
* ചെറുപുഴയില്‍ വി കെ നിഷ ഉദ്ഘാടനം ചെയ്തു. സന്തോഷ്കുമാര്‍  ചെറുപുഴ അധ്യക്ഷനായി. എം അരുണ്‍, അരുണ്‍പ്രേം എന്നിവര്‍ സംസാരിച്ചു. 
* മാതമംഗലത്ത് കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എം വി സുരേഷ് അധ്യക്ഷനായി. കെ വി ഗോവിന്ദന്‍, സി സത്യപാലന്‍, പി കെ അനൂപ് എന്നിവര്‍ സംസാരിച്ചു. 
* മാത്തില്‍ ഡോ. എന്‍ ടി വിജയന്‍ ഉദ്ഘാടനംചെയ്തു. വി വി ഭാസ്കരന്‍ അധ്യക്ഷനായി. പി രവീന്ദ്രന്‍, ഇ വി ജയാനന്ദ് എന്നിവര്‍ സംസാരിച്ചു. 
* ഏറ്റുകുടുക്കയില്‍ പി സജികുമാര്‍ ഉദ്ഘാടനംചെയ്തു. പി വി ബാലന്‍ അധ്യക്ഷനായി. എം വി സുനില്‍കുമാര്‍, പി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. 
* കാങ്കോലില്‍ കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കെ രാജന്‍ അധ്യക്ഷനായി. കെ പത്മിനി, പി പി സിദിന്‍, പി വി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. 
* കുണ്ടയംകൊവ്വലില്‍ ഡോ. ജിനേഷ്കുമാര്‍ എരമം ഉദ്ഘാടനംചെയ്തു. ടി ദിവാകരന്‍ അധ്യക്ഷനായി. കെ പി കണ്ണന്‍, കോക്കാട്ട് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. 
* പാടിയോട്ടുചാലില്‍ ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. കെ പ്രഭാകരന്‍ അധ്യക്ഷനായി. പി വി തമ്പാന്‍, കെ കുഞ്ഞികൃഷ്ണന്‍, പി നളിനി, പി എന്‍ മനോജ്കുമാര്‍, ഇ രതീഷ് എന്നിവര്‍ സംസാരിച്ചു. 
* മീന്തുള്ളിയില്‍ പി പി സിദിന്‍ ഉദ്ഘാടനംചെയ്തു. തറയില്‍ തോമസ് അധ്യക്ഷനായി. എ ടി വി ദാമോദരന്‍, കെ വി സജി എന്നിവര്‍ സംസാരിച്ചു.
* പയ്യന്നൂര്‍ നോര്‍ത്ത് ലോക്കലില്‍ കേളോത്തുനിന്ന് തുടങ്ങി എല്‍എല്‍എ ലൈബ്രറി പരിസരത്ത് സമാപിച്ചു. സമാപനം കെ പി മധു ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണന്‍ അധ്യക്ഷനായി. പി വി കുഞ്ഞപ്പന്‍, ടി വിശ്വനാഥന്‍, സി വി ദിലീപ് എന്നിവര്‍ സംസാരിച്ചു. 
*പയ്യന്നൂര്‍ സൌത്തില്‍ കണ്ടങ്കാളിയില്‍നിന്ന് തുടങ്ങി ഷേണായി മന്ദിര പരിസരത്ത് സമാപിച്ചു. കെ ഡി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പി ഗംഗാധരന്‍, കെ വി മോഹനന്‍, എം ആനന്ദന്‍, ടി വി വിനോദ് എന്നിവര്‍ സംസാരിച്ചു. 
*കരിവെള്ളൂര്‍ നോര്‍ത്തില്‍ രക്തസാക്ഷി നഗറില്‍നിന്ന് തുടങ്ങി വടക്കെ മണക്കാട് സാംസ്കാരികവേദി പരിസരത്ത് സമാപിച്ചു. സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ രാഘവന്‍, കെ നാരായണന്‍, സി ഗോപാലന്‍, എം വി അപ്പുക്കുട്ടന്‍, സി പി നരേന്ദ്രന്‍, പി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
* കരിവെള്ളൂര്‍ സൌത്തില്‍ ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനംചെയ്തു. പി കുഞ്ഞികൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. എന്‍ വി നാരായണന്‍, വി ഉണ്ണിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. 
* പെരളം നോര്‍ത്തില്‍ പുത്തൂര്‍ സ്കൂള്‍ പരിസരത്തുനിന്ന് തുടങ്ങി കണിയാന്‍കുന്നില്‍ സമാപിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനംചെയ്തു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പി പി സുരേന്ദ്രന്‍,  കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു. 
* പെരളം സൌത്തില്‍ ദേശീയ കലാസമിതി പരിസരത്തുനിന്ന് തുടങ്ങി ഘോഷയാത്ര കൊഴുമ്മല്‍ പൊതുജന വായനശാല പരിസരത്ത് സമാപിച്ചു. വത്സന്‍ പനോളി, എം രാഘവന്‍, സി ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, പി എം ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. 
* വെള്ളൂര്‍ നോര്‍ത്തില്‍ ബാങ്ക് പരിസരത്തുനിന്ന് തുടങ്ങി കണിയേരിയില്‍ സമാപിച്ചു. അനില്‍കുമാര്‍ പ്രഭാഷണം നടത്തി. കെ വി പ്രശാന്തകുമാര്‍, കെ സുനില്‍കുമാര്‍, സി എച്ച് സിറാജ്, കെ ജയേഷ് എന്നിവര്‍ സംസാരിച്ചു. 
*വെള്ളൂര്‍ സൌത്തില്‍ കണ്ടോത്ത് ദിനേശ്ഭവന്‍ പരിസരത്തുനിന്ന് തുടങ്ങി  പെരുമ്പയില്‍ സമാപിച്ചു. പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കെ വി ലളിത, സി കരുണാകരന്‍, കെ പവിത്രന്‍, ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. 
* കോറോം ഈസ്റ്റില്‍ കാനായി എ വി മന്ദിരത്തുനിന്നു തുടങ്ങി മോലോത്തുംചാലില്‍ സമാപിച്ചു. വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ശിവകുമാര്‍, പി രമേശന്‍, ഇ ടി പത്മനാഭന്‍, കെ കൃഷ്ണന്‍, ഇ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കോറോം വെസ്റ്റില്‍ കോറോം സെന്‍ട്രലില്‍നിന്ന് തുടങ്ങി തുളുവടക്കത്ത് സമാപിച്ചു. സരിന്‍ ശശി ഉദ്ഘാടനം ചെയ്തു. എ വി കുഞ്ഞിക്കണ്ണന്‍, കെ വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.