18 November Sunday

മണ്ണ്‐ ജലസംരക്ഷണം മികവുറ്റതാക്കി തൊഴിലുറപ്പ് തൊഴിലാളികൾ

സ്വന്തം ലേഖികUpdated: Monday Aug 13, 2018
കണ്ണൂർ
മണ്ണ്‐ ജലസംരക്ഷണ പ്രവർത്തനങ്ങൾ മികവുറ്റതാക്കി മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികൾ. 11 ബ്ലോക്കുകളിലായി കിണർ കുഴിക്കൽ, കിണർ റീചാർജിങ‌്, മഴക്കുഴി നിർമാണം, കുളം നിർമാണം, കുളം നവീകരണം, കയർ ഭൂവസ്ത്രം ഉപയോഗിച്ച് കുളവും നദീതീരവും സംരക്ഷിക്കൽ തുടങ്ങി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. കാടുമൂടി ഉപയോഗശൂന്യമായ കുളങ്ങൾ നവീകരിച്ച് ജലസേചനം ഉറപ്പാക്കിയതും ഇവരുടെ മികച്ച പ്രവർത്തനമാണ്. 
11 ബ്ലോക്കുകളിലായാണ് 336 കിണർ നിർമിച്ചു നൽകിയത്. ഏറ്റവും കൂടുതൽ ഇരിട്ടി ബ്ലോക്കിലാണ്. നടപ്പു സാമ്പത്തികവർഷത്തിൽ 91 കിണറുകളാണ് ഇവിടെ പൂർത്തിയാക്കിയത്. തൊട്ടടുത്ത് തന്നെ 75 കിണറുകൾ നിർമിച്ച ഇരിക്കൂർ ബ്ലോക്കുമുണ്ട്. ജില്ലയിലാകെ 116 കിണറുകളുടെ നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്. 
കിണർ റീചാർജിങ്ങിൽ കല്യാശേരി ബ്ലോക്കാണ് മുൻപന്തിയിൽ. 49 കിണർ റീചാർജിങ‌് പദ്ധതികളാണ് ഇതുവരെ പൂർത്തീകരിച്ചത്. 60 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ജില്ലയിൽ ഇതുവരെ 78 കിണറുകളിൽ റീചാർജിങ‌് പൂർത്തീകരിച്ചു. കാർഷികാവശ്യത്തിന് ഇതുവരെ 20 കുളം നിർമിച്ചു നൽകിയിട്ടുണ്ട്.
ഉപയോഗശൂന്യമായ 16 കുളങ്ങൾ ജില്ലയിൽ നവീകരിക്കുന്നുണ്ട്. ഇതിൽ 13 എണ്ണത്തിന്റെ പ്രവൃത്തിയും പൂർത്തിയായി. പുതുതായി ഒരു കുളവും നിർമിച്ചിട്ടുണ്ട്. 2,95,697 മഴക്കുഴികൾ ഇതുവരെ നിർമിച്ചു. 58 പദ്ധതികളിലായി 43,417 ചതുരശ്രമീറ്റർ സ്ഥലത്ത് കയർ ഭൂവസ്ത്രം വിരിച്ച് മണ്ണ് സംരക്ഷണ പ്രവൃത്തികളും നടത്തിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top