Top
15
Friday, December 2017
About UsE-Paper

പയ്യന്നൂരില്‍ ഇന്ന് അരങ്ങുണരും: അറിയാനും പാടാനും

Sunday Aug 13, 2017
സ്വന്തം ലേഖകന്‍
പയ്യന്നൂര്‍ > കലയും വിജ്ഞാനവും സംഗമിക്കുന്ന ദേശാഭിമാനിയുടെ അറിവരങ്ങ് ജില്ലാ മത്സരം ഞായറാഴ്ച പയ്യന്നൂരില്‍ നടക്കും. ഗവ. ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നോവലിസ്റ്റ് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. 
താലൂക്ക്, കോര്‍പറേഷന്‍  മത്സരങ്ങളില്‍ വിജയികളായ 640 പേരാണ് ജില്ലാമത്സരത്തില്‍ പങ്കെടുക്കുന്നത്. അഞ്ചുമുതല്‍ 12 വരെ, 13 മുതല്‍ 18 വരെ, 19 മുതല്‍ 35 വരെ, 35 ന് മുകളില്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഗ്രൂപ്പിനങ്ങളില്‍ പരമാവധി ഏഴുപേരും കുറഞ്ഞത് നാലുപേരും. ഗ്രൂപ്പിനങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും സമ്മാനം. 
രജിസ്ട്രഷന്‍ > പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ രാവിലെ 8.30ന് രജിസ്ട്രഷന്‍ ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. മാര്‍ഗനിര്‍ദേശങ്ങള്‍ രജിസ്ട്രേഷന്‍ കൌണ്ടറുകളില്‍ ലഭിക്കും. 
വേദി 1 
പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ > രാവിലെ ഒമ്പതിന് ഉദ്ഘാടനം. തുടര്‍ന്ന് 18 മുതല്‍ 35 വരെയും 35 ന് മുകളില്‍ പ്രായമുള്ളവരുടെയും നാടന്‍പാട്ട് മത്സരവും വേദിയില്‍ നടക്കും. ഇതിന് സമീപത്തുതന്നെ ബിആര്‍സി ഹാളില്‍ 5-12, 13-18, 19-35, 36 ന് മുകളില്‍ വിഭാഗം ക്വിസ് മത്സരം നടക്കും. 
വേദി 2
ഗാന്ധിപാര്‍ക്ക് > 5-12, 13-18 വിഭാഗങ്ങളുടെ നാടന്‍പാട്ട് മത്സരം. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം.
വേദി 3
ബിഇഎംഎല്‍പി സ്കൂള്‍  ഹാള്‍ > 5-12, 13-18 വിഭാഗങ്ങളുടെ സംഘഗാനം.
വേദി 4
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ > 19-35, 35 ന് മുകളിലുള്ള വിഭാഗങ്ങളുടെ സംഘഗാനം.
വേദി 5
എ കെ ജി ഭവന്‍ > പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ എ കെ ജി ഭവനിലെ ടി ഗോവിന്ദന്‍ ഹാളില്‍ 5-12, 13-18, 19-35, 35 ന് മുകളില്‍ വിഭാഗങ്ങളുടെ കവിതാലാപന മത്സരങ്ങള്‍.

Related News

കൂടുതൽ വാർത്തകൾ »