20 November Tuesday

‘അഭിമന്യൂ മഹാരാജാസിലേക്ക‌്’ പുസ്തകങ്ങളുമായി ലൈബ്രറി കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
കണ്ണൂർ
രക്തസാക്ഷി അഭിമന്യുവിന്റെ സ്മരണയ്ക്കായ് തുടങ്ങുന്ന അഭിമന്യൂ മഹാരാജാസ് ലൈബ്രറിക്ക് കണ്ണൂരിൽനിന്ന‌് പുസ്തകങ്ങൾ നൽകി.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജുവിന്റെ നേതൃത്വത്തിൽ വട്ടവട പഞ്ചായത്തിലെത്തിയാണ് പുസ്തകം കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് നൂറ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എ പങ്കജാക്ഷൻ, ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി പി പ്രസാദ്, അരുൺ ചിടങ്ങിൽ, സി പി രാജൻ, ഷിഗിൻ എന്നിവരും കൂടെയുണ്ടായിരുന്നു. സിപിഐ എം വട്ടവട ലോക്കൽ കമ്മിറ്റി അംഗം പി കുമാരസ്വാമി, ചന്ദ്രശേഖർ, പഞ്ചായത്ത് ജീവനക്കാരായ എ അജയ്, ജി സനീഷ്കുമാർ, സബിൻ ജോസഫ് എന്നിവരും ചടങ്ങിനെത്തി. 
അഭിമന്യൂവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷമാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. അഭിമന്യൂവിന്റെ ആഗ്രഹ പ്രകാരം പഞ്ചായത്തിന്റെ രണ്ടാം നിലയിൽ  വിശാലമായ ഹാളിൽ ലൈബ്രറിയും പിഎസ് സി പരിശീലന ക്ലാസും ഉടൻ ആരംഭിക്കുെമന്ന് പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top