20 June Wednesday

കുട്ടികളെ കുത്തിനിറച്ച സ‌്കൂൾ ബസ്സുകൾക്കെതിര നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
കണ്ണൂർ
സ‌്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നതിനെതിരെ മോട്ടോർ വാഹനവകുപ്പ‌് നടപടി തുടങ്ങി. അപാകം കണ്ടെത്തിയ ബസ്സുകളുടെ ഫിറ്റ‌്നസ‌് റദ്ദാക്കി. 
സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തിനിറച്ച‌് കൊണ്ടുപോവുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ‌് മോട്ടോർ വാഹന വകുപ്പ‌് സ‌്ക്വാഡ‌് മിന്നൽ പരിശോധന നടത്തിയത‌്. 25 ഓളം സ്കൂൾ ബസ്സുകളാണ‌് ചൊവ്വാഴ‌്ച പരിശോധിച്ചത‌്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ അഞ്ച‌്  ബസ്സുകളിൽ  പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റി പോവുന്നതായി  കണ്ടെത്തി. ഒരു ബസ്സിനു ഗുരുതരമായ അപാകം കണ്ടതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  റദ്ദാക്കി. കുട്ടികളെയുംകൊണ്ട് സർവീസ് നടത്തുകയായിരുന്ന മാവിലായി യു പി സ്കൂളിലെ  മിനി ബസിന്  ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് കാലാവധി കഴിഞ്ഞതായും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച ശേഷം ബസ്  ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. 
മിക്ക ബസ്സുകളിലും കുട്ടികളെ നിർത്തിയാണ് സർവീസ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട‌്. ഇത്തരം വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആർടിഒ എം മനോഹരൻ   അറിയിച്ചു. പരിശോധനയിൽ എംവിഐ മാരായ ടി രഞ്ജിത് മോൻ,  പി പി സനീഷൻ, ബേബി ജോൺ, .വി  പ്രജിത‌്,  എഎംവിഐമാരായ സി എ പ്രദീപ് കുമാർ, രാജേഷ് കോറോത്ത് എന്നിവർ  പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top