18 September Tuesday

നിറഞ്ഞ ഉത്സാഹത്തോടെ അക്ഷരമുറ്റത്തേക്ക് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
തലശേരി
മധുരവും സമ്മാനപ്പൊതികളും നൽകി അക്ഷരലോകത്തേക്ക് നവാഗതരെ വരവേറ്റ്  സ്കൂളുകൾ. നിപാ  വൈറസ് ഭീഷണിയിൽ സ്കൂൾ തുറക്കുന്നത് വൈകിയ തലശേരി വിദ്യാഭ്യാസജില്ലയിലും മാഹിയിലും മധ്യവേനലവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്കൂൾ തുറന്നത് ഉത്സവാന്തരീക്ഷത്തിൽ. പ്രവേശനോത്സവം ഒരുക്കിയാണ് നവാഗതരെ ഓരോ വിദ്യാലയവുംസ്വീകരിച്ചത്. അമ്പരപ്പോടെ പള്ളിക്കൂടത്തിന്റെ പടികടന്നെത്തിയ കുരുന്നുകൾ സമ്മാനപ്പൊതികളുമായി കളിച്ചുചിരിച്ചാണ് മടങ്ങിയത്. 
മഴഒഴിഞ്ഞുനിന്നതിനാൽ നവാഗതരുടെ വരവേൽപും വർണാഭമായി. മത്സരബുദ്ധിയോടെയായിരുന്നു ഓരോ സ്കൂളിലും പ്രവേശനോത്സവം ഒരുക്കിയത്. ഹരിതപ്രോട്ടോക്കോൾ പാലിച്ചായിരുന്നു പ്രവേശനോത്സവം. പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചുള്ള അലങ്കാരങ്ങളും ബാനറും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിരുന്നു. പഞ്ചായത്ത്, മുനിസിപ്പൽതലങ്ങളിലും ഉപജില്ലതലത്തിലും പ്രത്യേകമായി പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു.
പ്രധാന വാർത്തകൾ
Top