Top
24
Friday, November 2017
About UsE-Paper

വിദ്യാലയങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കരുത്: എസ്എഫ്ഐ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍> ആര്‍എസ്എസ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉള്‍പ്പെടെ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് കേന്ദ്രമായ തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തുനിന്ന് ബോംബുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിസരത്തെ ആര്‍എസ്എസ് കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധനയില്‍ മാരകശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു. ആര്‍എസ്എസ് ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടിക്കൂടിയത്.
 ആര്‍എസ്എസ് നിയന്ത്രണത്തിലാണ് ഈ സ്കൂള്‍. ആര്‍എസ്എസ് ക്രിമനലുകളുടെ സംഘത്തിന് ഒത്താശ ചെയ്യുന്നവരാണ് സ്കൂള്‍ മാനേജ്മെന്റ്. ശാഖാ പ്രവര്‍ത്തനവും ബൈഠക്കുകളും ഈ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കാറുണ്ട്. ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടികൂടിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭീതിയിലാണ്. ആയുധസംഭരണത്തിന് പിന്തുണ നല്‍കുന്ന മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും  അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തിയും നിയമപരമായും നേരിടുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »