17 October Wednesday

കേരളം ശാസ്ത്രത്തോടൊപ്പം സയന്‍സ് റാലി 14ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

കണ്ണൂര്‍ > 'കേരളം ശാസ്ത്രത്തോടൊപ്പം' ക്യാമ്പയിനിന്റെ ഭാഗമായുള്ള സയന്‍സ് റാലി 14ന് നഗരത്തില്‍. പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ശാസ്ത്രാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

വൈകിട്ട് നാലിന് സെന്റ് മൈക്കിള്‍സ് സ്കൂളിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
റാലി തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്യും. ടൌണ്‍സ്ക്വയറില്‍ സമാപനസമ്മേളനം  ഡോ. ആര്‍ വിജി മേനോന്‍ ഉദ്ഘാടനംചെയ്യും. മേയര്‍ ഇ പി ലത ശാസ്ത്രപത്രിക പ്രകാശനം ചെയ്യും. 
വിദ്യാലയങ്ങളിലും ലൈബ്രറികളിലും റസിഡന്‍സ് അസോസിയേഷനുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, തൊഴില്‍സ്ഥാപനങ്ങള്‍, മറ്റ് പൊതു ഇടങ്ങളിലായി ക്ളാസ് നടത്തും.  
പ്രപഞ്ചം, ജീവന്‍, കാലാവസ്ഥാമാറ്റം, വാക്സിന്റെ വാസ്തവം, ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യം, മേരിക്യൂറി- സി വി രാമന്‍ എന്നിവരുടെ ജീവിതം, ശാസ്ത്രം, നെഹ്റുവിന്റെ ദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 20,000 ശാസ്ത്രക്ളാസുകള്‍ സംഘടിപ്പിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ വി വി ശ്രീനിവാസന്‍, എം ദിവാകരന്‍, പ്രൊഫ. കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top