Top
24
Friday, November 2017
About UsE-Paper

ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ ജില്ലാ ശാസ്ത്രോത്സവത്തില്‍ സ്റ്റില്‍ മോഡലുകളുടെ പ്രദര്‍ശനം.

കണ്ണൂര്‍ > റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. രണ്ടുനാള്‍നീണ്ട ശാസ്ത്രോത്സവത്തില്‍ 225 ഇനങ്ങളിലായി 7250 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ശാസ്ത്രമേളയില്‍ 191 പോയിന്റോടെ മട്ടന്നൂര്‍ ഉപജില്ല ഒന്നാമതും 176 പോയിന്റോടെ പയ്യന്നൂര്‍  ഉപജില്ല രണ്ടാമതും 175 പോയിന്റോടെ തലശേരി നോര്‍ത്ത് ഉപജില്ല മൂന്നാമതുമായി. സാമൂഹ്യ ശാസ്ത്രമേളയില്‍ 201 പോയിന്റോടെ പയ്യന്നൂര്‍ ഒന്നാമതും 156 പോയിന്റോടെ മാടായി രണ്ടാമതും 147 പോയിന്റോടെ തലശേരി നോര്‍ത്ത് മൂന്നാമതുമെത്തി.  

ഗണിത ശാസ്ത്രമേളയില്‍ 299 പോയിന്റുമായി പയ്യന്നൂര്‍ ഒന്നാം സ്ഥാനത്തും 298 പോയിന്റുമായി പാനൂര്‍ രണ്ടാംസ്ഥാനത്തും 281 പോയിന്റുമായി മട്ടന്നൂര്‍ മൂന്നാംസ്ഥാനത്തുമെത്തി. ഐടി മേളയില്‍ 82 പോയിന്റോടെ ഇരിട്ടി ഒന്നാമതും 67 പോയിന്റോടെ പാനൂര്‍ രണ്ടാമതും 60 പോയിന്റോടെ തലശേരി നോര്‍ത്ത് മൂന്നാമതും എത്തി. പ്രവൃത്തി പരിചയമേളയില്‍ 44,114 പോയിന്റോടെ ഇരിട്ടി ഒന്നാമതും 43,155 പോയിന്റോടെ കണ്ണൂര്‍ നോര്‍ത്ത് രണ്ടാമതും 42,343 പോയിന്റോടെ മാടായി മൂന്നാമതും എത്തി. 
ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് അധ്യക്ഷനായി. ശാസ്ത്രോത്സവ ലോഗോ രൂപകല്‍പന ചെയ്ത ഷംസുദ്ദീന്‍  ഇഞ്ചിക്കാലത്തിനും പ്രവൃത്തി പരിചയമേളയില്‍ കൂടുതല്‍ പോയിന്റ് നേടിയ മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്കൂളിനും പി കെ രാഗേഷ് ഉപഹാരം നല്‍കി. 
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, കൌണ്‍സിലര്‍  എം പി അനില്‍ കുമാര്‍, കെ ടി സാജിദ്, കെ എം കൃഷ്ണദാസ്, ടി പി നിര്‍മലാദേവി, എന്‍ ഗീത, പ്രധാനാധ്യാപിക സി എം ആശ തുടങ്ങിയവര്‍ സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍ സ്വാഗതവും  പ്രിന്‍സിപ്പല്‍ സി  ദേവരാജന്‍ നന്ദിയും പറഞ്ഞു.