Top
20
Monday, November 2017
About UsE-Paper

പച്ചിലച്ചാറിലെ അക്ഷരങ്ങള്‍ക്ക് ഇവിടെ പുതുജീവന്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍> "ആയുര്‍വേദ ഷാപ്പ്, കുഴമ്പുകളും പച്ചമരുന്നുകളും ആവശ്യപ്പെടുന്ന പക്ഷം അവ തയ്യാര്‍ചെയ്ത് കൊടുക്കപ്പെടും'' പഴകി ദ്രവിച്ച മരപ്പലകയില്‍ എഴുതിവച്ച വാക്കുകള്‍ ഒരു കാലഘട്ടത്തെയാണ് ഓര്‍മിപ്പിച്ചത്. പെയിന്റില്ലാത്ത കാലത്ത് പച്ചിലച്ചാറു കൊണ്ട് എഴുതിവച്ച വെളുത്ത അക്ഷരങ്ങളെ സാമൂഹ്യ ശാസ്ത്രമേളയില്‍ ശേഖരണവിഭാഗത്തില്‍ ആദിത്യയും അര്‍ജുനുമാണ് അവതരിപ്പിച്ചത്. 

ഇവര്‍ പഠിക്കുന്ന കാനാട് എല്‍പി സ്കൂളിന് സമീപത്ത് പണ്ടുണ്ടായിരുന്ന ആയുര്‍വേദഷോപ്പില്‍നിന്നാണ് ഇത് ശേഖരിച്ചത്.  പെയിന്റില്ലാത്ത കാലത്ത് പച്ചിലച്ചാറുകൊണ്ടാണ് ഇവിടെ ബോര്‍ഡുണ്ടാക്കിയത്. ചിരട്ടകൊണ്ട് നിര്‍മിച്ച 200 വര്‍ഷം പഴക്കമുള്ള മരുന്നുകുപ്പികളും ഇവരുടെ ശേഖരത്തിലുണ്ട്. 
നൂറുവര്‍ഷം പിന്നിടുന്ന സ്കൂളില്‍ പുരാവസ്തുക്കളുടെ വന്‍ ശേഖരമുണ്ട്. പണ്ടുപയോഗിച്ചിരുന്ന നെല്‍വിത്തുകളും കാര്‍ഷികോപകരണങ്ങളും വീട്ടുപകരണങ്ങളും ടിവി, റേഡിയോ, ഫോണ്‍ തുടങ്ങിയവയും ഇവര്‍ മേളയില്‍ അവതരിപ്പിച്ചു.