Top
24
Friday, November 2017
About UsE-Paper

വെള്ളം നനക്കാനും മൊബൈല്‍ ആപ്

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
മൊബൈല്‍ ആപ്പ് വഴി കൃഷിക്കു വെള്ളം നനക്കല്‍ ഉപകരണവുമായി ശ്രീഹരിയും തേജസും
കണ്ണൂര്‍ > കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷെ നോക്കി നടത്താനും വെള്ളമൊഴിക്കാനും നേരമില്ലെന്ന് വിലപിക്കുന്നവര്‍ക്കാണ് ശ്രീഹരിയുടെയും തേജസിന്റെയും ന്യൂജെന്‍ മറുപടി. മൊബൈല്‍ ഫോണ്‍  അപ്ളിക്കേഷന്‍  കൃഷിയിടത്തില്‍ വെള്ളമൊഴിക്കുമെന്നാണ് ഈ മിടുക്കര്‍ പറയുന്നത്. ശാസ്ത്രമേള ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡലിലാണ് മൊബൈല്‍ ആപ് അവതരിപ്പിക്കുന്നത്.  
മണ്ണില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ വെള്ളത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിലൂടെയാണ് ഈ ആപ് പ്രവര്‍ത്തിക്കുന്നത്. ആപ് നല്‍കുന്ന സിഗ്നലിലൂടെ സെന്‍സര്‍ വഴി ജലം കൃഷിയിടത്തിലെത്തും. ദ്രാവകരൂപത്തിലുള്ള വളവും ഇതുപോലെ നല്‍കാം.  
പക്ഷികളുടെയും ജീവികളുടെയും ആക്രമണവും സെന്‍സര്‍ തിരിച്ചറിയും. ആക്രമണം തടയാന്‍ വൈദ്യുത വേലിയിലൂടെ വൈദ്യുതിയുടെ  അളവ് നിയന്ത്രിക്കാനും ഈ ആപ് വഴി സാധിക്കും. കൃഷി ഇടത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് ഈ സംവിധാനം സ്ഥാപിക്കാനുള്ള ചെലവ്. കൂടാളി എച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.