14 December Friday

കേരള മത്സ്യ– സമുദ്രപഠന സർവകലാശാല കണ്ണൂർ കേന്ദ്രം പ്രവർത്തനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Oct 12, 2018

കേരള മത്സ്യ– സമുദ്രപഠന സർവകലാശാല കണ്ണൂർ പ്രാദേശിക കേന്ദ്രം പയ്യന്നൂരിൽ മന്ത്രി ജെ മേഴ‌്സിക്കുട്ടി അമ്മ ഉദ‌്ഘാടനം ചെയ്യുന്നു

പയ്യന്നൂർ
കേരള മത്സ്യ –സമുദ്രപഠന സർവകലാശാല (കുഫോസ‌്) കണ്ണൂർ പ്രാദേശിക കേന്ദ്രം പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങി.  മമ്പലത്ത് കേന്ദ്രത്തിന്റെ പ്രവർത്തനോദ‌്ഘാടനം ഫിഷറീസ‌് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിർവഹിച്ചു. രാജ്യത്തെ ആദ്യ മത്സ്യ– സമുദ്ര പഠന സർവകലാശാലയുടെ മലബാർ മേഖല കേന്ദ്രീകരിച്ചുള്ള കേന്ദ്രമാണിതെന്ന‌് മന്ത്രി പറഞ്ഞു. ബിരുദ– ബിരുദാനന്തര  അവസാനവർഷ വിദ്യാർഥികൾക്കുള്ള റിസർച്ച‌് സൗകര്യം ഈ വർഷം തുടങ്ങും. ഒന്നാംവർഷ കോഴ‌്സ‌് അടുത്തവർഷം ആരംഭിക്കുമെന്നും മേഴ‌്സിക്കുട്ടി അമ്മ വ്യക്തമാക്കി.
കണ്ണൂർ, കാസർകോട‌്, വയനാട്, മലപ്പുറം ജില്ലകളിൽ മത്സ്യകൃഷിയും അനുബന്ധ മേഖലകളും പ്രോത്സാഹിപ്പാക്കാൻ വേണ്ട പരിശീലനവും പഠനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറിൽ കുഫോസ‌്  പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതെന്ന‌്  വൈസ് ചാൻസലർ ഡോ. എ രാമചന്ദ്രൻ പറഞ്ഞു. 
സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ,  കൗൺസിലർ എൻ നളിനി, ഓരുജല മത്സ്യകൃഷി ഗവേഷണ കേന്ദ്രം (ചെന്നൈ) ഡയറക്ടർ ഡോ. കെ കെ വിജയൻ എന്നിവർ സംസാരിച്ചു. സ‌്പെഷ്യൽ ഓഫീസർ ബി മനോജ‌്കുമാർ റിപ്പോർട്ട‌് അവതരിപ്പിച്ചു.  വൈസ‌് ചാൻസലർ ഡോ. എ  രാമചന്ദ്രൻ സ്വാഗതവും  രജിസ‌്ട്രാർ ഡോ. വി എം വിക്ടർ ജോർജ‌് നന്ദിയും പറഞ്ഞു. 
 
 

 

പ്രധാന വാർത്തകൾ
Top