11 December Tuesday

കടലിൽ കുടുങ്ങിയ തോണിയും മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
കണ്ണൂർ
പ്രക്ഷുബ‌്ധമായ കടലിൽ കുടുങ്ങിയ തോണിയും  അഞ്ച‌് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. അവശരായ മത്സ്യത്തൊഴിലാളികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ‌്നാട‌് സ്വദേശി ശെൽവരാജ‌് (50), നീർച്ചാൽ സ്വദേശികളായ ഹമീദ‌് (57),  സുബൈർ (52), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കണ്ണൻ ശിവാനന്ദൻ (53), തലശേരി ചാലിലെ  റസാഖ‌് എന്നിവരെയാണ‌് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത‌്. 

അറഫ എന്ന   തോണിയാണ‌് കാറ്റിലും കോളിലുംപെട്ട‌് നിയന്ത്രണം വിട്ടത‌്.  തോണി  കടലിൽ തോട്ടട ഭാഗത്ത‌് കണ്ടതായി  വൈകിട്ട‌് അഞ്ചിന‌് വിവരം കിട്ടിയ ഉടൻ ഫിഷറീസ‌് വകുപ്പിന്റെ കീഴിലുള്ള രണ്ട‌്  രക്ഷാബോട്ടുകൾ അഴീക്കലിൽനിന്നും തലായിയിൽനിന്നും എത്തി തെരച്ചിൽ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുറുവ  പള്ളിക്ക‌് സമീപം  രാത്രി എട്ടോടെ തോണി എത്തിച്ചാണ‌് തൊഴിലാളികളെ ആശുപത്രിയിലേക്ക‌് മാറ്റിയത‌്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top