19 January Saturday

കുട്ടികളുടെ സിനിമാ ക്യാമ്പ് ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കണ്ണൂർ
കുടുംബശ്രീ നേതൃത്വത്തിലുള്ള ബാലസഭ കുട്ടികളുടെ സിനിമാ ക്യാമ്പ് ശനിയാഴ‌്ച ആരംഭിക്കും.  ശ്രീപുരം സ്‌കൂളിൽ രാവിലെ 10.30ന് പി കെ ശ്രീമതി എംപി  ഉദ്ഘാടനം ചെയ്യും. സനോജ് മാമോ, ജിനേഷ് കുമാർ എരമം, കെ സജിത്ത്, സുനീഷ് വടക്കുമ്പാടൻ എന്നിവർ ശനിയാഴ്ച വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. രാത്രി സിനിമാ പ്രദർശനവും അഴീക്കോടൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫെയറും ഉണ്ടാകും. 
ഞായറാഴ്ച രാവിലെ ക്യാമറയെ കുറിച്ചുള്ള ക്ലാസും തുടർന്ന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഷൂട്ടിങ്ങും പകൽ മൂന്നിന‌് സിനിമാ പ്രവർത്തകരുമായി മുഖാമുഖം. ഞായറാഴ്ച ക്യാമ്പ് സമാപിക്കുന്നതോടെ കുട്ടികളുടെ ഹ്രസ്വ സിനിമ പുറത്തിറങ്ങും.  ബാലസഭകളിൽനിന്ന‌് തെരഞ്ഞെടുത്ത 80 കുട്ടികളാണ് പങ്കെടുക്കുക.
പ്രധാന വാർത്തകൾ
Top