20 July Friday

പൊലീസിനെ ആക്രമിച്ച 4 ആര്‍എസ്എസ്സുകാര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017
കൂത്തുപറമ്പ് > പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം നാല് ആര്‍എസ്എസ്സുകാര്‍ക്കെതിരെ കേസ്. രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കേസനേഷണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ടൌണില്‍ ഗോകുലത്തെരുവില്‍ ആര്‍എസ്എസ് നേതാവിന്റെ സ്വകാര്യ പണമിടപാട് സ്ഥാപനമായ ജാനകി ഫിനാന്‍സില്‍ എത്തിയ പൊലീസുകാരെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് കേസെടുത്തത്.
ആര്‍എസ്എസ് നഗര്‍ കാര്യവാഹക് ബോബി എന്ന ബിജോയ് (29), കൂത്തുപറമ്പ് ജാനകി നിലയത്തില്‍ ടി ബൈജു (35), കൈതേരി വേണി നിവാസില്‍ പി വിപിന്‍ (32), പാറാലിലെ റോഷിത്ത് ബാബു (45) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ടി ബൈജു, പി വിപിന്‍ എന്നിവരെ സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
പിന്നീട് കൂത്തുപറമ്പ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ആര്‍എസഎസ്സുകാര്‍ പിടിയിലായത്. വ്യാഴാഴ്ച പകല്‍ 12 ഓടെയാണ് കേസിനാസ്പദമായ സംഭവം.
ഇവരുടെ അക്രമത്തില്‍ പരിക്കേറ്റ കതിരൂര്‍ എസ്ഐ വി  ഷാജുവിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്. പൊലീസുകാരനെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷിണിപ്പെടുത്തിയ പ്രതിയെതേടി വന്ന പൊലീസുകാരെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആയുധങ്ങളുമായി ആക്രമിച്ചത്. ഇതില്‍ കതിരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ സി ഷാജു, സുനില്‍കുമാര്‍, സീനിയര്‍ സിപിഒ വി സുനില്‍, സിപിഒ കെ പി സന്തോഷ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top