17 July Tuesday

വാക്സിനേഷന്‍ ക്യാമ്പ് തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017
തളിപ്പറമ്പ് > പട്ടുവം കടവ് ഗവ. എല്‍പി സ്കൂളില്‍ മീസില്‍സ് -റുബെല്ല വാക്സിനേഷന്‍ ക്യാമ്പ് സാമൂഹ്യവിരുദ്ധര്‍ അലങ്കോലപ്പെടുത്തിയതില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പട്ടുവം കടവ് ഗവ. എല്‍പി സ്കൂളില്‍ വാക്സിനേഷന്‍ ക്യാമ്പിനെത്തിയ പട്ടുവം പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരെയും ഒരുസംഘം സാമൂഹ്യവിരുദ്ധര്‍  ഭീഷണിപ്പെടുത്തുകയും ക്യാമ്പ് അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍ജിഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പട്ടുവം പ്രാഥമികാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ച് പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ രാമകൃഷ്ണന്‍ മാവില, ടി വി സുരേഷ് എന്നിവര്‍ സംസാരിച്ചു. വി പവിത്രന്‍ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top