19 September Wednesday

സദാചാര വിരുദ്ധ പ്രവർത്തനം: കോർപറേഷൻ കൗൺസിലർ രാജിവയ‌്ക്കണമെന്ന് ലീഗുകാർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കണ്ണൂർ
   സദാചാര വിരുദ്ധ പ്രവർത്തനം; കോർപറേഷൻ കൗൺസിലർ രാജിവയ‌്ക്കണമെന്ന് മുസ്ലിം ലീഗുകാർ. ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി കെ പി എ സലീമിനെയാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി പുറത്താക്കിയത്. വീട്ടിൽകയറി തന്നെ നിരന്തരം ശല്യപ്പെടുത്തുന്നെന്ന് പറഞ്ഞ് പ്രദേശവാസിയായ യുവതി ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു.  പരാതിയിൽ നടപടി സ്വീകരിക്കാത്തതിനാൽ നിയമ നടപടിക്കൊരുങ്ങാൻ ശ്രമിക്കവെയാണ് അടിയന്തര ജില്ലാ കമ്മിറ്റി  ചേർന്ന് സലീമിനെ പാർടി സ്ഥാനത്തുനിന്ന‌് നീക്കിയത‌്.   നേരത്തെ  ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു.  മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന സലീമിനെതിരെ  നടപടി വേണമെന്ന് വർഷങ്ങൾക്ക് മുമ്പ് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.  
കക്കാട് റേഷൻകട നടത്തുന്ന സലീം അരിയും മണ്ണെണ്ണയും മറിച്ചുവിറ്റ കേസിലെ പ്രതിയാണ്. അന്ന‌് സലീമിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രാദേശിക ലീഗ് പ്രവർത്തകർ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. കോർപറേഷൻ കൗൺസിലിലേക്ക് സലീം മത്സരിച്ചത്  ചില ഉന്നതന്മാരുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നും  ലക്ഷക്കണക്കിന് രൂപ നേതൃത്വത്തിലെ ചിലർക്ക് കൈമാറിയതായും പറയുന്നു. കോർപറേഷനിൽ  തുല്യനില വന്നപ്പോൾ കെ സുധാകരൻ എൽഡിഎഫ് സ്വതന്ത്രനായ അഷ്‌റഫിനെ യുഡിഎഫ് പക്ഷത്തേക്ക് കൂട്ടാനായി കോടികൾ നൽകാൻ   ശ്രമിച്ചത‌് സലീം വഴിയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top