24 September Monday

ആറളം ഫാം ആലക്കോട് പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
ശ്രീകണ്ഠപുരം
ആറളം ഫാം ആലക്കോട് പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ കൺവൻഷൻ  ആവശ്യപ്പെട്ടു.  സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ ചെമ്മരൻ അധ്യക്ഷനായി. വൈ വൈ മത്തായി, കെ ടി അനിൽകുമാർ, സുരേഷ് ബാബു, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. എം വേലായുധൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ സി കുഞ്ഞിരാമൻ (പ്രസിഡന്റ്), കെ വി സുജ, കെ എ ജോസ്, എൻ ശ്രീധരൻ (വൈസ് പ്രസിഡന്റ്), കെ മോഹനൻ (സെക്രട്ടറി), കെ സി വാസുദേവൻ, ഇ പുരുഷോത്തമൻ, ടി സി ലക്ഷ്മി (ജോ. സെക്രട്ടറി), കെ ചെമ്മരൻ(ട്രഷറർ).
പ്രധാന വാർത്തകൾ
Top