Top
20
Monday, November 2017
About UsE-Paper

കണ്ണൂരില്‍ ക്വിസ് 12ന്

Friday Nov 10, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ > വിജ്ഞാനകേരളത്തിന്റെ അറിവുത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്ഫെസ്റ്റിവലിന്റെ മൂന്നാംഘട്ടം ശനിയാഴ്ച. കണ്ണൂരൊഴികെയുള്ള ജില്ലകളിലാണ് ശനിയാഴ്ച ജില്ലാ മത്സരങ്ങള്‍. കണ്ണൂരില്‍ സ്കൂള്‍ ശാസ്ത്രമേളയുള്ളതിനാല്‍ 12നാണ് അക്ഷരമുറ്റം ക്വിസ്. രാവിലെ ഒമ്പതരയ്ക്കാണ് മത്സരം.
കാസര്‍കോട് ജില്ലാമത്സരം ശനിയാഴ്ച രാവിലെ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചിത്രകാരന്‍ എബി എന്‍ ജോസഫും കണ്ണൂര്‍ ജില്ലാ മത്സരം ഞായറാഴ്ച ധര്‍മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ പി കെ ശ്രീമതി എംപിയും  ഉദ്ഘാടനം ചെയ്യും.