26 September Wednesday

നാളെമുതൽ ഫണ്ട് ഏറ്റുവാങ്ങൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കണ്ണൂർ
നവകേരള നിർമാണത്തിനായുള്ള വിഭവ സമാഹരണ യജ്ഞത്തിനായി ജില്ലയിൽ ഞായറാഴ്ച നടന്നത് സൈക്കിളിലേറിയുള്ള പ്രചാരണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിദ്യാർഥികളും സാധാരണക്കാരുമടക്കം ഇതിൽ പങ്കാളികളായി.  വ്യവസായ മന്ത്രി ഇ പി ജയരാജൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവർ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി 11 മുതൽ ഫണ്ട് ഏറ്റുവാങ്ങും.ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നൽകുന്ന മന്ത്രി, തിയതി, കേന്ദ്രം, പങ്കെടുക്കുന്ന നഗരസഭകൾ,പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ:
മന്ത്രി ഇ പി ജയരാജൻ
സെപ്തംബർ 11
10.00 ‐ കണ്ണപുരം ഗവ.എൽ പി സ്കൂൾ (കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം)
11.30‐ മാടായി പഞ്ചായത്ത് ഹാൾ (കടപ്പള്ളി, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം)
2.30‐ പയ്യന്നൂർ നഗരസഭാ ഹാൾ (പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ‐പെരളം, രാമന്തളി)
3.30‐ പെരിങ്ങോം പഞ്ചായത്ത് ഹാൾ (കാങ്കോൽ‐ആലപ്പടമ്പ, പെരിങ്ങോം, എരമം‐കുറ്റൂർ, ചെറുപുഴ)
 
സെപ്തംബർ 17
10.00 ‐ കണ്ണൂർ പൊലീസ് സഭാ ഹാൾ (കണ്ണൂർ, അഴീക്കോട്, വളപട്ടണം, ചിറക്കൽ)
11.30‐ മട്ടന്നൂർ മുനിസിപ്പൽ ഓഫീസ് (മട്ടന്നൂർ, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി)
3.00‐ തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയം (തലശേരി, ന്യൂമാഹി, കതിരൂർ, എരഞ്ഞോളി)
 
മന്ത്രി കെ കെ ശൈലജ 
സെപ്തംബർ 11
10.00‐ മൂന്നുപെരിയ താജ് ഓഡിറ്റോറിയം(പെരളശ്ശേരി, കടമ്പൂർ)
11.30‐ ചക്കരക്കൽ ഗോകുലം കല്ല്യാണ മണ്ഡപം (മുണ്ടേരി, അഞ്ചരക്കണ്ടി, ചെമ്പിലോട്)
2.00‐ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ (പേരാവൂർ, കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, മുഴക്കുന്ന്)
4.00‐ ഇരിട്ടി ഫാൽക്കൻ പ്ലാസ (പടിയൂർ, ഇരിട്ടി, ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം)
 
സെപ്തംബർ 12
10.00‐ പിണറായി എ കെ ജി എച്ച്എസ്എസ് (പിണറായി, കോട്ടയം മലബാർ, വേങ്ങാട്)
11.30‐ ചിറക്കുനി ബസാർ (ധർമ്മടം, മുഴപ്പിലങ്ങാട്)
2.00‐ കൂത്തുപറമ്പ്  ടൗൺ ഹാൾ (കൂത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, പാട്യം, മാലൂർ, മാങ്ങാട്ടിടം)
4.00‐ പാനൂർ യുപി സ്കൂൾ (പാനൂർ, മൊകേരി, കുന്നോത്ത് പറമ്പ്, തൃപ്രങ്ങോട്ടൂർ, പന്ന്യന്നൂർ, ചൊക്ലി)
 
സെപ്തംബർ 13
10.00‐ ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവിൽ)
11.30‐ ശ്രീകണ്ഠാപുരം മുനിസിപ്പൽ ഹാൾ (ചെങ്ങളായി, ശ്രീകണ്ഠാപുരം, പയ്യാവൂർ, എരുവേശി, ഇരിക്കൂർ)
2.00‐ മയ്യിൽ ഗവ.ഹൈസ്കൂൾ (മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം)
3.00‐ മുല്ലക്കൊടി ബാങ്ക് ഹാൾ (കൊളച്ചേരി, നാറാത്ത്
4.30 തളിപ്പറമ്പ് ടൗൺ സ്ക്വയർ (തളിപ്പറമ്പ്, ആന്തൂർ, പട്ടുവം, പരിയാരം, കുറുമാത്തൂർ).
പ്രധാന വാർത്തകൾ
Top