21 November Wednesday

ആശുപത്രികളിൽ സ‌്നേഹാന്തരീക്ഷം വളർത്തണം: മന്ത്രി ശൈലജ

സ്വന്തംലേഖകന്‍Updated: Monday Sep 10, 2018
തലശേരി
ആശുപത്രികളിൽ സ്‌നേഹാന്തരീക്ഷം വളർത്തിയെടുക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജനറൽ ആശുപത്രിയിലെ നവീകരിച്ച മെഡിക്കൽ ഐസിയുവും ശീതീകരിച്ച ഗൈനിക് പോസ്റ്റ് ഓപറേറ്റീവ് വാർഡും പുരുഷന്മാരുടെ സർജിക്കൽ വാർഡും ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിലും മട്ടിലുംമാത്രമല്ല ജീവനക്കാരുടെ സ്വഭാവത്തിലും മാറ്റംവരണം. സർക്കാർ ആശുപത്രികളിൽ രോഗികളുടെ വലിയ വർധനയുണ്ടായിട്ടുണ്ട്. അതിനനുസരിച്ച് ജീവനക്കാരില്ലാത്തതിനാൽ ഡോക്ടർമാരും നേഴ്‌സുമാരും കൂടുതൽ ജോലിചെയ്യേണ്ടിവരുന്നുണ്ട്. ആ ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും രോഗികളോട് സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറണം﹣മന്ത്രി പറഞ്ഞു. 
 ലോകത്തിന് മാതൃകയായ പ്രവർത്തനമാണ് രോഗപ്രതിരോധത്തിൽ നടത്തുന്നത്. നിപയുണ്ടായ സാഹചര്യത്തിൽ നടത്തിയതുപോലെ വലിയ മുന്നൊരുക്കം പ്രളയാനന്തരമുള്ള രോഗപ്രതിരോധത്തിലും സംസ്ഥാനത്ത് നടന്നു. പ്രളയത്തിൽ 12 പിഎച്ച്‌സികളും രണ്ട് താലൂക്ക് ആശുപത്രികളും തകർന്നതായും 325 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top