23 September Sunday

ഹോമിയോപ്പതി നിരോധിക്കണമെന്ന പ്രചാരണം ബാലിശം: ക്യുപിഎച്ച‌്എ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കണ്ണൂർ
ഹോമിയോപ്പതി വൈദ്യശാസ‌്ത്രം നിരോധിക്കണമെന്ന ഐഎംഎ ഭാരവാഹികളുടെ പ്രചാരണം ബാലിശമാണെന്ന‌് ക്വാളിഫൈഡ‌് പ്രൈവറ്റ‌് ഹോമിയോപ്പത‌്സ‌് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു. എലിപ്പനിയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന‌് കഴിക്കുന്നത‌് അപകടകരമാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ‌്.  ഇത‌് സംസ്ഥാനത്തെ അരോഗ്യ മേഖലയിൽ വിവിധ വൈദ്യശാസ‌്ത്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന  ആരോഗ്യകരമായ ബന്ധത്തെ വഷളാക്കും.  എല്ലാ ചികിത്സാ ശാ‌സ‌്ത്രങ്ങൾക്കും അതിന്റേതായ മെച്ചവും പരിമിതിയുമുണ്ട‌്. രോഗശാന്തി ഉറപ്പുവരുത്തുന്ന എല്ലാ ചികിത്സാ വിഭാഗങ്ങളെയും പ്രോത്സാഹിപ്പിക്കണം.  ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രചാരണം ജനങ്ങൾ തള്ളണമെന്നും ക്യുപിഎച്ച‌്എ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ‌് കുമാർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top