23 September Sunday

വ്യാപാരി വ്യവസായി സമിതി 9 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കണ്ണൂർ 
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമ്പത്‌ ലക്ഷം രുപ വ്യവസായ മന്ത്രി ഇ പി  ജയരാജന് കൈമാറി. ജില്ലാ സെക്രട്ടറി വി ഗോപിനാഥാണ‌്  മന്ത്രിക്ക‌് ചെക്ക‌്     നൽകിയത‌്.   ആദ്യഘട്ടത്തിൽ നാലു ലക്ഷത്തിൽ പരം രൂപയുടെ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഭുരിതാശ്വസകേന്ദ്രത്തിൽ എത്തിച്ചിരുന്നു.  സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം എ ഹമീദ് ഹാജി, കെ പങ്കജവല്ലി, ജില്ലാ ഭാവാഹികളായ പി വിജയൻ, കെ കെ സഹദേവൻ , കെ വി ഉണ്ണികൃഷ‌്ണൻ, കെ എം  അബ്ദുൾ ലത്തീഫ്, പി പി ജയറാം, കെ പി  പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top