21 September Friday

സമഗ്ര ക്യാൻസർ നിർണയ ക്യാമ്പ് : വളണ്ടിയർ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
പയ്യന്നൂർ
റോട്ടറി ക്ലബ് ഓഫ് പയ്യന്നൂർ മിഡ് ടൗൺ, രാമന്തളി പഞ്ചായത്ത്, മലബാർ ക്യാൻസർ കെയർ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കേന്ദ്രീകരിച്ച് സമഗ്ര സ്തനാർബുദ രോഗനിർണയ ക്യാമ്പിന്റെ മുന്നോടിയായുള്ള വളണ്ടിയർ പരിശീലനം രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്  എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ പി ദിവാകരൻ അധ്യക്ഷനായി. ഡോ. വിനോദ്കുമാർ, പ്രൊഫ. എം രാജീവൻ, വി ഉപേന്ദ്ര ഷേണായി, എ വത്സല, പരത്തി ദാമോദരൻ, ടി ജനാർദനൻ, കെ പി രാജേന്ദ്രകുമാർ, സി കൃഷ്ണനാഥ പൈ, ഡോ. വി സി രവീന്ദ്രൻ, ശരത് നമ്പ്യാർ, പി വി മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. വി സി രവീന്ദ്രൻ, ഡോ. കൃഷ്ണനാഥ പൈ എന്നിവർ ക്ലാസെടുത്തു. 
 
പ്രധാന വാർത്തകൾ
Top