Top
20
Tuesday, February 2018
About UsE-Paper

അക്ഷരമുറ്റം ക്വിസ് ജില്ലാതലം കാസര്‍കോട്ട് 11ന്് കണ്ണൂരില്‍ 12ന്

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ > വിജ്ഞാനകേരളത്തിന്റെ അറിവുത്സവമായ ഒഡിസിയ- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്ഫെസ്റ്റിവലിന്റെ കാസര്‍കോട് ജില്ലാമത്സരം 11ന് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍. കണ്ണൂര്‍ ജില്ലാ മത്സരം 12ന് ധര്‍മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലാണ്. 
ഉപജില്ലയില്‍ വിജയികളായ ഒന്നും മൂന്നും സ്ഥാനക്കാര്‍ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാര്‍ മറ്റൊരു ടീമായുമാണ് ജില്ലയില്‍ മത്സരിക്കുക. മള്‍ട്ടിമീഡിയ പ്രസന്റേഷനില്‍ അവതരിപ്പിക്കുന്ന ക്വിസ്സില്‍ ദേശാഭിമാനി, അക്ഷരമുറ്റം, കിളിവാതില്‍ എന്നിവയില്‍ വന്ന വിവരങ്ങളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയ ചോദ്യങ്ങളാണുണ്ടാവുക. ജില്ലയില്‍ ഒന്നാമതെത്തുന്ന ടീമിന് 10,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 7500 രൂപയും ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇരുടീമിനെയും  സംസ്ഥാനമത്സരത്തില്‍ പങ്കെടുപ്പിക്കും. നവംബര്‍ 25ന് തൃശൂരിലാണ് സംസ്ഥാന മെഗാഫൈനല്‍. വിവിധ ഘട്ടങ്ങളിലെ വിജയികള്‍ക്ക് ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.