24 September Monday
വീട്ടമ്മമാരുടെ കൂട്ടായ‌്മ

വീട്ടമ്മമാരുടെ കൂട്ടായ‌്മ സമാനതകളില്ലാത്ത സാന്ത്വന പ്രവര്‍ത്തനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശേഖരിച്ച വീട്ടു സാധനങ്ങൾ നിറച്ച വാഹനങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

 

കൂത്തുപറമ്പ് 
പ്രളയ ദുരിതം പേറുന്ന വയനാടിന്‌ കൈത്താങ്ങാകാന്‍ കണ്ണൂർ ജില്ലയിലെ മഹിളകള്‍ എത്തിച്ചത് ലക്ഷങ്ങളുടെ വീട്ടുപാത്രങ്ങള്‍.  വയനാട്‌ ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ഇത് മാറി. പ്രളായനന്തരം  . വെള്ളംകയറി വീട്ടുസാധനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മഹിളാ അസോസിയേഷന്റെ ഏരിയാ കമ്മിറ്റികള്‍ വഴിയാണ് ഇനി ഇവ വിതരണം ചെയ്യുക.  3364 കുടുംബങ്ങള്‍ക്ക് വേണ്ട പാത്രങ്ങള്‍ പ്രത്യേകം ബോക്‌സുകളിലാക്കിയാണ് കൊണ്ടുവന്നത്.  ചോറ്, കറി, ചായ ഉണ്ടാക്കാൻ ഒരോ പാത്രം, നാല് പ്ലേറ്റ്, അഞ്ചു ഗ്ലാസ്, രണ്ടു തവി, രണ്ട് കറി കോപ്പകൾ എന്നിവ ഒരോ വീട്ടിലേക്കും നൽകും. കൂടാതെ ബക്കറ്റ്, മഗ്ഗ്, കാസ്ട്രോൾ, പ്രഷർകുക്കർ എന്നിവയും നൽകും.
കണ്ണൂർ  ജില്ലയിലെ 3500 യൂണിറ്റുകൾ ചേർന്ന് 3500 കുടുംബങ്ങൾക്ക് വേണ്ട പാത്രങ്ങൾ ശേഖരിച്ചു നൽകിയത്‌.18 ഏരിയകളിൽനിന്നുള്ള 18 വാഹനങ്ങൾ കൂത്തുപറമ്പിൽ നിന്നാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. മാറോളി ഘട്ട് ടൗൺസ് ക്വയറിൽ   സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കെ പി വി പ്രീത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി അഡ്വ.പി സതീദേവി, എം വി സരള, കെ ലീല എന്നിവർ സംസാരിച്ചു.  
പാത്രങ്ങളുടെ  വിതരണോദ്ഘാടനത്തിന് നൂറുകണക്കിന്  സ്ത്രീകളാണ് മാനന്തവാടി കമ്യൂണിറ്റി ഹാളില്‍ എത്തിയത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി എന്നിവര്‍ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി പി ആര്‍ നിര്‍മല സ്വാഗതവും  നിര്‍മല വിജയന്‍ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top