24 September Monday

ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനം പ്രചാരണം സജീവമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

ഇരിട്ടി
ഇരിട്ടിയിൽ നടക്കുന്ന ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനത്തിനായുള്ള പ്രചാരണം സജീവമാകുന്നു. ഒക്ടൊബർ 4, 5, 6 തീയതികളിലാണ‌് സമ്മേളനം. സ്വാഗതസംഘം നേരത്തെ രൂപീകരിച്ചിരുന്നെങ്കിലും നാടാകെ പ്രളയക്കെടുതിയിൽപെട്ടപ്പോൾ ദുരന്തബാധിതമേഖലകളിൽ സന്നദ്ധപ്രവർത്തനത്തിലായിരുന്നു ഡിവൈഎഫ‌്ഐ പ്രവർത്തകർ. ചെങ്ങന്നൂർ, കുട്ടനാട‌്, വയനാട‌്, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലേക്ക‌് മലയോരങ്ങളിൽനിന്നടക്കമുള്ള നൂറുകണക്കിന‌് യൂത്ത‌് ബ്രിഗേഡ‌് വളണ്ടിയർമാരാണ‌് സേവനത്തിനായി തിരിച്ചത‌്. 
സമ്മേളനത്തോടനുബന്ധിച്ച‌് ജൈവനെൽകൃഷിക്കും മത്സ്യം വളർത്തലിനുമായി ആരംഭിച്ച പദ്ധതിക്ക‌് പ്രളയം മങ്ങലേൽപ്പിച്ചെങ്കിലും പ്രതിസന്ധികൾ മറികടന്ന‌് പ്രവർത്തനങ്ങൾ വിജയിപ്പിക്കാനുള്ള തീരുമാനത്തിലാണ‌് സ്വാഗതസംഘം. ഇതിനായി സബ‌്കമ്മിറ്റികൾ യോഗം ചേർന്നു. വോളിബോൾ താരം അനഘ രാധാകൃഷ‌്ണന‌് വാസയോഗ്യമായ വീട‌് നിർമിച്ചുനൽകാനും ഡിവൈഎഫ‌്ഐ തീരുമാനിച്ചിട്ടുണ്ട‌്. ഉളിക്കൽ വയത്തൂരിലെ അനഘയുടെ കുടുംബത്തിന്റെ സ്ഥലത്താണ‌് പുതിയ വീടുയരുക. 
സമ്മേളനത്തിന്റെ നടത്തിപ്പിനായും വീടുനിർമാണത്തിനായും ധനസമാഹരണത്തിനായി ഏരിയയിലെ തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ മാസങ്ങൾക്ക‌് മുമ്പേ ഹുണ്ടിക പെട്ടി സ്ഥാപിച്ചിരുന്നു. വരും ദിവസങ്ങളിൽ സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും തുടക്കമാവും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top