19 November Monday

എ കെ ജി ആശുപത്രി മെഗാ മെഡിക്കൽ ക്യാമ്പ‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കണ്ണൂർ 

അസ്ഥിയുരുക്കം പോലുള്ള ഗുരുതര രോഗങ്ങൾ തുടക്കത്തിലേ മനസിലാക്കി ചികിത്സ ലഭ്യമാക്കാൻ സൗകര്യമൊരുക്കി എ കെ ജി ആശുപത്രിയുടെ മെഗാ മെഡിക്കൽ ക്യാമ്പ‌്. ആശുപത്രിയുടെ ചുറ്റുപാടിൽനിന്നും വ്യത്യസ‌്തമായി മുനിസിപ്പൽ ഹൈസ‌്കൂളിൽ ഒരുക്കിയ ക്യാമ്പിൽ നാനൂറിൽ പരം ആളുകളാണ‌് ചികിത്സ തേടിയെത്തിയത‌്. മികച്ച ശുചീകരണ സംവിധാനത്തിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക‌്സലൻസ‌് അവാർഡ‌് മൂന്നാം തവണയും ലഭിച്ചതിന്റെ സന്തോഷ‌ം പങ്കിടുന്നതിന്റെ ഭാഗമായാണ‌് എ കെ ജി ആശുപത്രി ക്യാമ്പ‌്  സംഘടിപ്പിച്ചത‌്.
ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. ആശുപത്രി പ്രസിഡന്റ‌് എം പ്രകാശൻ അധ്യക്ഷനായി. ആശുപത്രി ജീവനക്കാർക്കുള്ള ഉപഹാരം മേയർ ഇ പി ലത വിതരണം ചെയ‌്തു. ജീവനക്കാരുടെ മക്കളിൽ എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം ഡോ. കെ പി ബാലകൃഷ‌്ണ പൊതുവാൾ വിതരണംചെയ‌്തു. സെക്രട്ടറി കെ വികാസ‌് സ്വാഗതവും കെ എൻ മോഹനൻ നമ്പ്യാർ നന്ദിയൂം പറഞ്ഞു. 
ആശുപത്രിയിലെ പതിനാലോളം സ‌്പെഷ്യാലിറ്റി, സൂപ്പർ സ‌്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഒരുക്കിയിരുന്നു. പ്രമേഹം, രക്തസമ്മർദം, അസ്ഥിബലക്ഷയം, പിഎസ‌്എ, ഇസിജി തുടങ്ങിയ പരിശോധനകൾക്കുള്ള സൗകര്യവും സജ്ജീകരിച്ചിരുന്നു. സൗജന്യമായി മരുന്നുകളും രോഗികൾക്ക‌് നൽകി. 
മഴക്കാല രോഗങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച‌് കോളേജ‌് ഓഫ‌് നേഴ‌്സിങ്‌ വിദ്യാർഥികളുടെ എക‌്സിബിഷനും ഉണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർ ഒരാഴ‌്ചയ‌്ക്കകം ആശുപത്രിയിൽ ചികിത്സ തേടിയാൽ ചികിത്സാചെലവിൽ ഇളവ‌് ലഭിക്കും.
പ്രധാന വാർത്തകൾ
Top