Top
17
Sunday, December 2017
About UsE-Paper

നാഷണല്‍ ലോക് അദാലത്ത്് നാളെ

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 തലശേരി > നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍  ജില്ലയിലെ കോടതികളില്‍ ശനിയാഴ്ച ലോക് അദാലത്ത് നടത്തും. തലശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്് കോടതികളില്‍ നടക്കുന്ന അദാലത്തിന്റെ നടത്തിപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ ജഡ്ജി ആര്‍ രഘു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതികളില്‍ നിലവിലുള്ള സിവില്‍ ക്രിമിനല്‍ കേസുകള്‍ക്ക്്്് പുറമെ ഇന്‍ഷൂറന്‍സ്, വസ്തു, ഇലക്ട്രിസിറ്റി, ബാങ്ക്, തൊഴില്‍ തര്‍ക്കങ്ങള്‍, രജിസ്ട്രേഷന്‍, എന്നിവ സംബന്ധിച്ച കേസുകളും പരിഗണിക്കും. 

ലീഗല്‍ സര്‍വീസ് അതോറിറ്റി മുമ്പാകെ ഫയല്‍ ചെയ്്ത കേസുകളും പരിഗണനക്കെടുക്കും. തലശേരി കോടതി പരിസരത്ത്് 18 ബൂത്തുകള്‍, കൂത്തുപറമ്പ്-6, കണ്ണൂര്‍ കോടതി- 6,  തളിപ്പറമ്പ്് കോടതി-4, പയ്യന്നൂര്‍ കോടതി-4 എന്നിങ്ങനെയാണ് ബൂത്ത് സജ്ജീകരിച്ചത്്. വൈദ്യുതി സംബന്ധമായ നഷ്ടപരിഹാര കേസിന് 19 വര്‍ഷം വരെ പഴക്കമുണ്ട്. വസ്തു സംബന്ധമായി സംസ്ഥാനത്തുള്ള 82 കേസുകളില്‍ 76 എണ്ണവും ജില്ലയിലാണ്.
ജില്ലാ കോടതിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തലശേരി താലൂക്ക്്് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായ വിജിലന്‍സ് ജഡ്ജി കെ ബൈജുനാഥ്, തളിപ്പറമ്പ്്് താലൂക്ക്്് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ടി പ്രകാശ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്്്് ആര്‍ എല്‍ ബൈജു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സരേഷ്കുമാര്‍, സെക്രട്ടറി കെ അജിത്കുമാര്‍, ജില്ലാ ഗവ.പ്ളീഡര്‍ ബി പി ശശീന്ദ്രന്‍, അസോസിയേഷന്‍ പ്രസിഡന്റ് രവി, ജില്ലാ നിയമസേവന അതോറിറ്റിസെക്രട്ടറി സി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
ജില്ലയില്‍  8189 കേസുകള്‍
തലശേരി > ലോക്അദാലത്തില്‍ ജില്ലാകോടതിയുള്‍പ്പെടെ അഞ്ചു കോടതികളിലായി പരിഗണനക്കെത്തുന്നത് 8189 കേസുകള്‍. പരിഗണിക്കുന്ന കേസുകളില്‍ സിവില്‍കേസുകള്‍ 1459.‘ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട കേസ് 49, ക്രിമിനല്‍കേസ് 752, ചെക്ക് കേസുകള്‍ 1379. കുടുംബകോടതി കേസുകള്‍ 389. വൈദ്യുതി നഷ്ടപരിഹാര കേസുകള്‍ 65. വസ്തു രജിസ്ട്രേഷന്‍ സംബന്ധിച്ച കേസ് 76. ബാങ്ക്റിക്കവറി കേസുകള്‍ 17. ലേബര്‍ കോടതി കേസുകള്‍ 10. വാഹന നഷ്ടപരിഹാര കേസുകള്‍ 672. ലീഗല്‍ സര്‍വീസ് അതോറിറ്റി മുമ്പാകെ ഫയല്‍ ചെയ്ത ബാങ്ക്, ഇന്‍ഷൂറന്‍സ്, ടെലഫോണ്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരാതികള്‍ 3321 എന്നിങ്ങനെയാണ് കേസുകള്‍.