Top
19
Tuesday, December 2017
About UsE-Paper

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
പേരാവൂര്‍ > ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍  കത്തിച്ചു. പേരാവൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിട്രഷററും പേരാവൂര്‍ ടൌണിലെ ഓട്ടോ ഡ്രൈവറുമായ കെ റഹീമിന്റെ കെഎല്‍ 58 വി 3321 നമ്പര്‍ ഓട്ടോറിക്ഷയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുണ്ടായി. 
ഓട്ടോയുടെ മുകളില്‍ കെട്ടിയിരുന്ന പ്ളാസ്റ്റിക് ഷീറ്റിനും വീടിന്റെ കഴുക്കോലുകള്‍ക്കും തീപിടിച്ചെങ്കിലും സമീപവാസികളെത്തി തീയണച്ചു. കേരള ഗ്രാമീണ ബാങ്ക് പേരാവൂര്‍ ശാഖയില്‍ നിന്ന് ലോണെടുത്ത് അഞ്ചുമാസം മുമ്പാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പേരാവൂര്‍ എസ്ഐ കെ വി സ്മിതേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വാഹനത്തിലെത്തിയ സംഘമാണ് ഓട്ടോ കത്തിച്ചതെന്ന് സൂചനയുണ്ട്. അന്വേഷണമാരംഭിച്ചു.