Top
19
Tuesday, December 2017
About UsE-Paper

കാണാതായ വീട്ടമ്മയെ കണ്ടെത്തി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
തളിപ്പറമ്പ് > പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി. ശ്രീകണ്ഠപുരം കോട്ടൂരിലെ സി കെ ശ്യാമളയെ (65) യാണ് പരിയാരം ആയൂര്‍വേദ കോളേജിന് എതിര്‍ഭാഗത്തെ കുന്നിന്‍മുകളിലെ വിജനമായ പറമ്പില്‍ പൊലീസ് കണ്ടെത്തിയത്. തീര്‍ത്തും അവശനിലയിലായിരുന്ന ശ്യാമളയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 
ചൊവ്വാഴ്ച ഡോക്ടറെ കണ്ടശേഷം മകന്‍ മരുന്നുവാങ്ങി വരുമ്പോഴേക്കും  ശ്യാമളയെ കാണാതാവുകയായിരുന്നു. വിളയാങ്കോട്ടെ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഗെയിറ്റിലെ സിസിടിവിയില്‍ പതിഞ്ഞ ശ്യാമളയുടെ ദൃശ്യവും കുന്നിന്‍മുകളിലേക്കുള്ള വഴിയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ തമിഴ്നാട്ടുകാരനായ ജോലിക്കാരന്റെ മൊഴിയുമാണ് ശ്യാമളയെ കണ്ടെത്താന്‍ സഹായിച്ചത്.