22 September Saturday

കണ്ണൂർ ഗവ. ഐടിഐ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കണ്ണൂർ 
കണ്ണൂർ ഗവ. ഐടിഐ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌് ഉയരുന്നു. പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ 13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരുവനന്തപുരത്ത‌് നടന്ന ഉന്നതതല യോഗത്തിന്റെ തുടർച്ചയായി പദ്ധതി പ്രവർത്തനം ത്വരിതഗതിയിലാക്കുന്നതിന‌് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഐടിഐയിൽ യോഗം ചേർന്നു. തോട്ടടയിൽ 15.25 ഏക്കറിൽ നിലവിൽ  പ്രവർത്തിക്കുന്ന സ്ഥലത്താണ‌് പുതിയ  കെട്ടിടസമുച്ചയം 
 ഉയരുക. കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്ത‌് പത്ത‌് ഐടിഐകളെയാണ‌് അന്താരാഷ‌്ട്രനിലവാരത്തിലേക്കുയർത്തുക. 21 എൻസിവിടി കോഴ‌്സുകളിലും 14 സർട്ടിഫിക്കറ്റ‌് കോഴ‌്സുകളിലുമായി 1200 പേർ  കണ്ണൂർ ഐടിഐയിൽ പഠിക്കുന്നു. ഈ വർഷംമുതൽ എല്ലാ കോഴ‌്സുകളും എൻഎസ‌്ക്യൂഎഫ‌് പാറ്റേണിൽ ഉൾപ്പെട്ടതിനാൽ അന്തർ ദേശീയ പ്രാധാന്യം കൈവന്നു. യോഗത്തിൽ  ഐടിഐ ജോയിന്റ‌് ഡയറക്ടർ  സുനിൽ ജേക്ക‌ബ‌്, പ്രിൻസിപ്പൽ എം എ ബാലകൃഷ‌്ണൻ,  യു ബാബു ഗോപിനാഥ‌് എന്നിവർ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top