21 November Wednesday

എ കെ ജി ആശുപത്രിക്ക‌് മികവിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ മികച്ച ആശുപത്രിക്കുള്ള പുരസ‌്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും എ കെ ജി ആശുപത്രിക്കുവേണ്ടി പ്രസിഡന്റ‌് എം പ്രകാശൻ ഏറ്റുവാങ്ങുന്നു

കണ്ണൂർ
സംസ്ഥാനത്ത് 200 മുതൽ 500വരെ കിടക്കകളുള്ള മികച്ച ആശുപത്രിക്കുള്ള എക്സലന്റ് അവാർഡാണ് ഇത്തവണയും എ കെ ജി സ്മാരക സഹകരണ ആശുപത്രിയെ തേടിവന്നത്.  മൂന്നാംതവണയാണ് ഈ അവാർഡ് ആശുപത്രിക്ക് ലഭിക്കുന്നത്. മാലിന്യ നിർമാർജനത്തിന് നൽകുന്ന പ്രാധാന്യം, ആശുപത്രി വൃത്തിയായി സൂക്ഷിക്കുന്നതിലുള്ള മികവ്, ബയോവെയിസ്റ്റ് അടക്കമുള്ള മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം, പ്ലാസ്റ്റിക് നിരോധനം എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള എ കെ ജി ആശുപത്രിയുടെ  മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രിയിൽ പരിസ്ഥിതി സൗഹൃദമായ നൂതനസംവിധാനങ്ങൾ ഒരുക്കിയതെന്ന്   പ്രസിഡന്റ് എം പ്രകാശൻ പറഞ്ഞു.അന്തരീക്ഷ മലിനീകരണം പൂർണമായും ഒഴിവാക്കുന്ന സംസ്കരണ പ്ലാന്റ്, കടലാസ് അടക്കമുള്ള ഖരമാലിന്യം സംസ്കരിക്കാനുള്ള ഇൻസിനേറ്റർ  എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ സൗരോർജ പ്ലാന്റും എടുത്തു പറയേണ്ടതാണ്.   ഉപയോഗം കഴിച്ചുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകുകയും ചെയ്യുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top