Top
17
Sunday, December 2017
About UsE-Paper
എണ്ണം തെറ്റിയ ഓര്‍മകള്‍ തളിരണിഞ്ഞു

മണക്കാട്ടുണ്ടിനി 'നെല്ലിന്‍ തണ്ട് മണക്കും വയല്‍'

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
കരിവെള്ളൂര്‍ മണക്കാട് കോട്ടൂര്‍ വയലിലെ ഞാറ് നടീല്‍ ഉത്സവം കെഎസ്കെടിയു ജില്ലാ സെക്രട്ടറി വി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
കരിവെള്ളൂര്‍ > കരിവെള്ളൂരിന്റെയും സ്വന്തംകവിയായിരുന്ന കടമ്മനിട്ടയുടെ വരികള്‍ ഓര്‍ത്ത് മണക്കാട്ടുകാര്‍ വീണ്ടും വയലിലിറങ്ങി. ഇനി കോട്ടൂര്‍ വയലിന്റെ ഓരത്തൂടെ നെല്ലിന്‍തണ്ട് മണത്തു നടക്കാം. മണക്കാടിന്റെ നെല്ലറയായ കോട്ടൂര്‍ വയലില്‍ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും നെല്‍കൃഷി സജീവമാവുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നും രണ്ടും മൂന്നും വിളകള്‍ എടുത്തിരുന്ന കോട്ടൂര്‍വയലില്‍ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പിന്നീട് പ്രതാപം നശിക്കുകയും കൃഷിപ്പണിക്ക് ആളെ കിട്ടാതെയുമായി. ഇതേതുടര്‍ന്ന് പാടം തരിശായി കിടന്നു. കെഎസ്കെടിയു കരിവെള്ളൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നെല്‍കൃഷി തുടങ്ങിയത്. 
ഞാറുനടീല്‍ ഉത്സവം നാടിന്റെ ആഘോഷമായി. പഴയകാല കര്‍ഷകത്തൊഴിലാളികളടക്കം നിരവധി പേരാണ് വയലില്‍ ഇറങ്ങിയത്. കെഎസ്കെടിയു ജില്ലാ സെക്രട്ടറി വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, കൃഷി ഓഫീസര്‍ കെ എന്‍ അജയകുമാര്‍, ടി ഗോപാലന്‍, പി രമേശന്‍, പി ചന്ദ്രന്‍, വി തങ്കമണി, എം ശശിമോഹനന്‍, എം വി വിജയകുമാര്‍, എന്‍ നാരായണന്‍, എ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.