Top
17
Sunday, December 2017
About UsE-Paper
പയ്യന്നൂര്‍ താലൂക്ക്

55 തസ്തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
പയ്യന്നൂര്‍ > പയ്യന്നൂര്‍ താലൂക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 55 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫീസ് തുടങ്ങുന്നതിനായി മുറികള്‍ ഒഴിച്ചിട്ടിരുന്നു.കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ നിരവധി താലൂക്കുകളുടെ  പ്രഖ്യാപനമുണ്ടായപ്പോള്‍ പയ്യന്നൂരിനെ ഒഴിവാക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സി കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി സമരങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ താലൂക്ക് പ്രഖ്യാപിച്ചെങ്കിലും വാക്കുകളില്‍ ഒതുങ്ങി.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് താലൂക്ക് യാഥാര്‍ഥ്യമായിരിക്കുന്നത്. തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകള്‍ വിഭജിച്ചാണ് പയ്യന്നൂര്‍ താലൂക്ക് രൂപീകരിക്കുന്നത്. തളിപ്പറമ്പ് താലൂക്ക് പയ്യന്നൂര്‍ ഫര്‍ക്കയിലെ ആലപ്പടമ്പ്, എരമം, കാങ്കോല്‍, കരിവെള്ളൂര്‍, കോറോം, കുറ്റൂര്‍, പയ്യന്നൂര്‍, പെരളം, പെരിങ്ങോം, പെരിന്തട്ട, പുളിങ്ങോം, രാമന്തളി, തിരുമേനി, വയക്കര, വെള്ളോറ, വെള്ളൂര്‍ വില്ലേജുകളും കണ്ണൂര്‍ താലൂക്ക് മാടായി ഫര്‍ക്കയിലെ പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, മാടായി, ഏഴോം വില്ലേജുകളും ചേര്‍ന്നതാണ് നിര്‍ദിഷ്ട പയ്യന്നൂര്‍ താലൂക്ക്. പ്രവര്‍ത്തനോദ്ഘാടനം ഉടന്‍ നടത്തുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് സി കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.