Top
19
Tuesday, December 2017
About UsE-Paper

മോറാഴ - കല്യാശേരി സര്‍വീസ് സഹകരണബാങ്ക് മാങ്ങാട് ബ്രാഞ്ചും ഷോപ്പിങ് കോംപ്ളക്സും തുറന്നു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
മോറാഴ- കല്യാശേരി സര്‍വീസ് സഹകരണ ബാങ്ക് മാങ്ങാട് ബ്രാഞ്ചും ഷോപ്പിങ് കോംപ്ളക്സും കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്യാശേരി > മോറാഴ - കല്യാശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മാങ്ങാട് ബ്രാഞ്ചും ഷോപ്പിങ് കോംപ്ളക്സും തുറന്നു. മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി. ബ്രാഞ്ച് ഓഫീസ്  പി ജയരാജനും സേഫ് ഡെപ്പോസിറ്റ് ലോക്കര്‍  ടി വി  രാജേഷ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. ലോഗോപ്രകാശനം ടി ചന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉപഹാരംനല്‍കി. വിസ്മയ ചെയര്‍മാന്‍ പി വാസുദേവന്‍ നിക്ഷേപം സ്വീകരിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി കെ ശ്യാമള, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന, വൈസ് പ്രസിഡന്റ് കെ ലക്ഷ്മണന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ സുരേഷ്, അസി.രജിസ്ട്രാര്‍ എം കെ ദിനേഷ് ബാബു, ഇ രാജേന്ദ്രന്‍, പി മുകുന്ദന്‍, കെ കുഞ്ഞപ്പ, കെ സന്തോഷ്, ടി വി ജനാര്‍ദനന്‍, എന്‍ ശ്രീധരന്‍, പി മുകുന്ദന്‍, ഇ അജിത, വി സി പവിത്രന്‍, ഇ മോഹനന്‍, കെ പി മോഹനന്‍, കെ പ്രശാന്തന്‍, കെ ഗണേശന്‍, കെ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി എന്‍ മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ ദാമോദരന്‍ സ്വാഗതവും എന്‍ കുഞ്ഞപ്പ നന്ദിയും പറഞ്ഞു.