Top
19
Friday, January 2018
About UsE-Paper

'ഒക്ടോബര്‍ വിപ്ളവവും സ്ത്രീമുന്നേറ്റവും' സെമിനാര്‍ നാളെ

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

 'കണ്ണൂര്‍ > ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ എട്ടിന് പയ്യന്നൂരില്‍ 'ഒക്ടോബര്‍ വിപ്ളവവും സ്ത്രീമുന്നേറ്റവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സോഷ്യലിസ്റ്റ് വിപ്ളവം ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ സെമിനാര്‍ ചര്‍ച്ചചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകള്‍ നേടിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്ന വര്‍ത്തമാനസാഹചര്യങ്ങളും സെമിനാറില്‍ ചര്‍ച്ചചെയ്യും. 

ഗാന്ധി പാര്‍ക്കില്‍ രാവിലെ പത്തിന് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി സതീദേവി, പ്രൊഫ. ടി എ ഉഷാകുമാരി, വിപ്ളവ ഗായിക പി കെ മേദിനി എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ കെ ദേവയാനി പുരസ്കാരം അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ക്ക് മറിയം ധാവ്ളെ സമ്മാനിക്കും. പുസ്തക പ്രസാധനരംഗത്തെ പെണ്‍ കൂട്ടായ്മയായ സമത പ്രസിദ്ധീകരിക്കുന്ന ടി കെ ആനന്ദി രചിച്ച 'മാര്‍ക്സിസവും ഫെമിനിസവും' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം വി സരള, എന്‍ സുകന്യ, കെ ലീല, കെ പി വി പ്രീത എന്നിവര്‍ പങ്കെടുത്തു.