Top
25
Saturday, November 2017
About UsE-Paper

ജൈവ കൃഷിരീതി വികസിപ്പിക്കുന്നതിന് സഹ. സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മന്ത്രി

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌
പെരിങ്ങോം > ജൈവ കൃഷിരീതികള്‍ വികസിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. പെരിങ്ങോത്ത് തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ അഗ്രോ പ്രോസസിങ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  മുന്‍തൂക്കം നല്‍കുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.  
സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. സണ്ണി ജോര്‍ജ് ഇളംതുരുത്തിയില്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ സുന്ദര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ബി എന്‍ എസ് മൂര്‍ത്തി, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. പി ചൌഡപ്പ, നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മോഹനന്‍, പി ആര്‍  മുരളീധരന്‍, സരദിന്ദുദാസ്,  എസ് എസ്  നാഗേഷ്, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി പി ദിവ്യ, പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി  സത്യപാലന്‍, തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, പി നളിനി,  ഓമന കുരുകുരുത്താന്‍, കൊച്ചുറാണി ജോര്‍ജ്, പി ഉഷ, എം കുഞ്ഞിരാമന്‍,  കെ സത്യഭാമ, പി പ്രകാശന്‍, പി ജാനകി, കെ വി ഗോവിന്ദന്‍, കെ പ്രജിത, ജി നിഷ, കെ വി വിജയന്‍ എന്നിവര്‍ സംസാരിച്ചു.