Top
17
Tuesday, October 2017
About UsE-Paper

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് യുവജന മാര്‍ച്ച്

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
ഡിവൈഎഫ്ഐ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം > കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ഡിവൈഎഫ്ഐ ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. രാജ്യവ്യാപകമായി കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, പാചകവാതക വിലവര്‍ധന, ജിഎസ്ടി നടപ്പാക്കിയതിലൂടെ സംഭവിച്ച വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് കാളവണ്ടിയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഷാജര്‍ അധ്യക്ഷനായി.  സെക്രട്ടറി വി കെ സനോജ്, സിഐടിയു ജില്ലാ ട്രഷറര്‍ അരക്കന്‍ ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എന്‍ അനൂപ്, പി പി ഷൈമ, മനു തോമസ്, സരിന്‍ ശശി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു.
 
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »