20 November Tuesday

പഞ്ചായത്ത‌് ജനപ്രതിനിധികൾ ഒരു മാസത്തെ ഓണറേറിയം നൽകും

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

പയ്യന്നൂർ
ജില്ലയിലെ മുഴുവൻ പഞ്ചായത്ത‌്  ജനപ്രതിനിധികളും  ഒരുമാസത്തെ  ഓണറേറിയം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌്  നൽകും.  കേരള പഞ്ചായത്ത‌്   എംപ്ലോയീസ‌് അസോസിയേഷൻ  ജില്ലാ എക‌്സിക്യുട്ടീവ‌് യോഗമാണ‌്  ഓണറേറിയം  നൽകാൻ   തീരുമാനിച്ചത‌്.   മണൽ വാരുന്നതിന‌്  പഞ്ചായത്തുകൾക്ക‌് അനുമതി നൽകണമെന്ന  മലപ്പട്ടം പഞ്ചായത്ത‌് പ്രസിഡന്റ‌് അവതരിപ്പിച്ച  പ്രമേയം കമ്മിറ്റി അംഗീകരിച്ചു. പ്രമേയം  മുഖ്യമന്ത്രിക്കും  സംസ്ഥാന പഞ്ചായത്ത‌് അസോസിയേഷനും അയക്കാനും തീരുമാനിച്ചു. യോഗത്തിൽ  ജില്ലാ പ്രസിഡന്റ‌്  മൈഥിലി രമണൻ അധ്യക്ഷനായി. സെക്രട്ടറി  എം രാഘവൻ,   ടി വി ലക്ഷ‌്മണൻ  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top