20 September Thursday

ഫാക്ടറിയിലെ അപകടമരണം: ഉടമയ്ക്ക് ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
കണ്ണൂർ
കാവിലുമ്പാറ പുന്നത്തോട്ടത്തുള്ള പാലൊളി സ്റ്റോൺ ക്രഷർ ഫാക്ടറിയിൽ 2017 മാർച്ച് ആറിന് ഉണ്ടായ അപകടത്തിൽ തൊഴിലാളി എം കെ സത്യൻ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് ശിക്ഷ. തലശേരി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ്‐2 ഇൻസ്പെക്ടർ ടി ടി വിനോദ് കുമാർ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് വിധി. ഫാക്ടറിയുടെ മാനേജിങ‌് പാർട്ണർ വി പി ഷബീറിനെയാണ് 75,000 രൂപ പിഴ അടയ്ക്കാനും കോടതി പിരിയുന്നതുവരെ തടവിനും ശിക്ഷിച്ചത്. 
 
പ്രധാന വാർത്തകൾ
Top