25 September Tuesday

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ െഡപ്യൂട്ടി തഹസില്‍ദാർ റിമാന്‍ഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

തലശേരി 
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കണ്ണൂർ ഹെഡ്ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി തഹസിൽദാർ തിരുവങ്ങാട്ടെ ആർ വിനോദ്കുമാറിനെ (45) വിജിലൻസ് കോടതി 19വരെ റിമാൻഡ് ചെയ്തു. കണ്ണൂർ കാൾടെക്‌സ് ഡിടിപിസി ഓഫീസ് കെട്ടിടത്തിന് മുന്നിൽവച്ച് ബുധനാഴ്ച വൈകിട്ട് ആയിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ്  ആന്റി കറപ്ഷൻ സംഘം പിടികൂടിയത‌്. കോഴിക്കോട് താമരശേരിയിൽനിന്ന് ജില്ലിപ്പൊടിയുമായി വന്ന ലോറിഡ്രൈവറിൽനിന്നാണ് കൈക്കൂലി വാങ്ങിയത്.
പ്രധാന വാർത്തകൾ
Top