24 September Monday

‘കണ്ണൂരിനൊരു ഹരിത കവചം’ ഇനി കുടിവെള്ള സംരക്ഷണത്തിന‌് മുൻഗണന

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018
കണ്ണൂർ
സിപിഐ എം നേതൃത്വത്തിലുള്ള  ‘കണ്ണൂരിനൊരു ഹരിത കവചം’ പരിപാടിയിൽ  ഇനി കുടിവെള്ള സംരക്ഷണം. അരലക്ഷത്തോളം വീടുകളിലാണ്‌ പരിസ്ഥിതി ദിനത്തിൽ മാവും പ്ലാവും  വച്ചുപിടിപ്പിച്ചത്‌.  ഇതിന്റെ തുടർച്ചയെന്നോണമാണ്‌  കുടിവെള്ള സംരക്ഷണത്തിന്‌  മുൻഗണന നൽകുന്നത്. വർഷം മൂവായിരത്തി മുന്നൂറ് മില്ലീമീറ്റർ മഴ  ലഭിച്ചിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിൽ  അതിനുള്ള  പരിഹാരം തേടാനുള്ള ശ്രമമാണ‌് നടത്തുന്നത‌്. ലഭിക്കുന്ന മഴയുടെ 90 ശതമാനം ജലവും ഒഴുകി കടലിലേക്ക് പോകുകയാണ‌്. അത്‌ തടഞ്ഞ‌് വെള്ളത്തെ ഭൂമിയിലേക്ക് ഇറക്കാനും കിണർ, കുളം തുടങ്ങിയ ജലസ്രോതസുകളിൽ  സംരക്ഷിക്കാനുമാണ് ശ്രമം. ഇതിനായി സിപിഐ എം  നേതൃത്വത്തിൽ നിരവധി ജലാശയങ്ങളാണ്‌ ശുദ്ധീകരിച്ചത്‌. നിരവധി തോടുകളും തണ്ണീർത്തടങ്ങളും വൃത്തിയാക്കിയിട്ടുണ്ട്‌. പുരപ്പുറത്ത്‌ വീഴുന്ന വെള്ളം ശുദ്ധീകരിച്ച‌്  വീടുകളിലെ കിണറുകളിൽ സംഭരിക്കാനുള്ള നടപടിയും സ്വീകരിച്ചു.  ആയിരക്കണക്കിന്  കിണർ തൊഴിലുറപ്പ് പദ്ധതിയിൽ  റീചാർജ് ചെയ്യാൻ  തദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 
കിണർ റീ ചാർജിങ്ങിന്‌ എണ്ണായിരത്തോളം രൂപയാണ് ചെലവ്.  മുൻ വർഷം റീചാർ ജ് ചെയ്ത കിണറുകളിൽ ഈ വർഷം വെള്ളം വറ്റിയിട്ടില്ല എന്നത്‌ പ്രത്യേകതയാണ്‌. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ വിഭാഗമായ ഐആർടിസി റീചാർജിങ്ങിന്റെ പുതിയ മാതൃക വികസിപ്പിച്ചിട്ടുണ്ട്. ഉപയോഗ ശൂന്യമായ കുഴൽ കിണർ  റീചാർജ് ചെയ്തും ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാനാവും. വീട്ടുപറമ്പുകളിൽ മഴക്കുഴിയും നിർമിക്കും. കഴിഞ്ഞ വർഷം പതിനായിരത്തോളം മഴക്കുഴികളാണ് സിപിഐ എം നേതൃത്വത്തിൽ പ്രവർത്തകരുടെ വീടുകളിൽ ഉണ്ടാക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top