12 December Wednesday

തീരദേശ അവകാശയാത്ര ഇന്ന‌് കാസർകോട‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

 കണ്ണൂർ

കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ‌ നേതൃത്വത്തിലുള്ള തീരദേശ അവകാശയാത്ര വ്യാഴാഴ‌്ച കാസർകോട‌് ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാന വൈസ‌് പ്രസിഡന്റ‌് അഡ്വ. നഹാസ‌് നയിക്കുന്ന ഉത്തരമേഖലാ ജാഥ ബുധനാഴ‌്ച ന്യൂമാഹിയിൽനിന്ന‌്  പര്യടനമാരംഭിച്ച‌് രാമന്തളിയിൽ സമാപിച്ചു. ന്യൂമാഹിയിൽ രത‌്നാകരൻ സ്വാഗതം പറഞ്ഞു. ദിനേശ‌് അധ്യക്ഷനായി. ഗോപാൽപേട്ടയിൽ പൃഥ്വിരാജ‌് സ്വാഗതം പറഞ്ഞു. ബി പി ഗിരീശൻ അധ്യക്ഷനായി. മീത്തലെപ്പീടികയിൽ സദാനന്ദൻ സ്വാഗതം പറഞ്ഞു. പി പി ശശി അധ്യക്ഷനായി. മുഴപ്പിലങ്ങാട‌് ഫെറിയിൽ പത്മനാഭൻ സ്വാഗതം പറഞ്ഞു. ഉത്തമൻ അധ്യക്ഷനായി. തയ്യിലിൽ മജീദ‌് സ്വാഗതം പറഞ്ഞു. പുഷ‌്പൻ അധ്യക്ഷനായി. പുതിയങ്ങാടിയിൽ വി വിനോദ് അധ്യക്ഷനായി. എം ചന്ദ്രൻ സ്വാ​ഗതവും എസ‌് എ പി അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു. കണ്ണപുരം അയ്യോത്ത്‌ ഒ വി പവിത്രൻ അധ്യക്ഷനായി. കെ പി രാജൻ സ്വാഗതം പറഞ്ഞു.  അഴീക്കോട‌്, പാപ്പിനിശേരി, ചൂട്ടാട‌് ബീച്ച‌് എന്നിവിടങ്ങളിലും സ്വീകരണം നൽകി.
പ്രധാന വാർത്തകൾ
Top