19 December Wednesday

നവോത്ഥാന പാരമ്പര്യം കാക്കാൻ മതേതരപാർടികൾ ഒന്നാകണം: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

 കണ്ണൂർ

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത മതേതരസമൂഹം ഏറ്റെടുക്കണമെന്ന‌്  ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ‌് പ്രൊഫ. എ പി അബ്ദുൾ വഹാബ‌് പറഞ്ഞു. കണ്ണൂർ പാർലമെന്റ‌് മണ്ഡലം കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
 ഫാസിസത്തിന്റെ പ്രേതം കയറിയ സംഘപരിവാർ കേരളത്തെ വർഗീയതയിലൂടെ തകർക്കാൻ ശ്രമിക്കുകയാണ‌്.  രാഷ‌്ട്രീയ ദിശാബോധം നഷ്ടപ്പെട്ട കോൺഗ്രസും അധികാരം ആദർശമാക്കിയ മുസ്ലിംലീഗും അവരെ സഹായിക്കുന്നു. ഈ അപകടം  തരണം ചെയ്യാൻ മതേതരപാർടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന‌് അദ്ദേഹം അഭ്യർഥിച്ചു.  
പ്രധാന വാർത്തകൾ
Top