22 September Saturday

പ്രതിഷേധം ജ്വലിപ്പിച്ച് കർഷകജാഥകൾക്ക് ഉജ്വലസമാപനം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കർഷകസംഘം തെക്കൻമേഖലാ ജാഥയ്‌ക്ക‌് കണിച്ചാറിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ‌്റ്റൻ വത്സൻ പനോളി സംസാരിക്കുന്നു.

കണ്ണൂർ
മണ്ണിൽ പണിയെടുത്ത് ജീവിക്കാനുള്ള അവകാശങ്ങൾക്കായി ജീവൻ ബലിനൽകിയ കർഷകമക്കളുടെ മണ്ണിൽ പ്രതിഷേധത്തിന്റെ വേലിയേറ്റം തീർത്ത് കർഷകസംഘം   മേഖലാ ജാഥകൾക്ക് ഉജ്വലസമാപനം. കർഷകരുടെയും പണിയാളരുടെയും വിയർപ്പ് വീണ കാർഷികഭൂമികളിൽ ആവേശോജ്വലമായ വരവേൽപ്പ് ഏറ്റുവാങ്ങിയാണ് നാലുദിവസങ്ങളിലായി നടത്തിയ ജാഥാപര്യടനത്തിന്റെ സമാപനം. 
കേന്ദ്രസർക്കാരിന്റെ വികലമായ കാർഷികനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഒമ്പതിന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തുന്ന കർഷകധർണയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ജാഥാപര്യടനം.  ജില്ലാ പ്രസിഡന്റ് ഒ വി നാരായണൻ നയിച്ച വടക്കൻ മേഖലാ ജാഥ ഞായറാഴ്ച ബക്കളത്തുനിന്നും ആരംഭിച്ച് ഏഴോം മൂന്നാംപീടികയിൽ സമാപിച്ചു. സെക്രട്ടറി വത്സൻ പനോളി നയിച്ച തെക്കൻജാഥ കോളിക്കടവിൽനിന്നാരംഭിച്ച് കൂത്തുപറമ്പിൽ സമാപിച്ചു.
വത്സൻ പനോളി നയിച്ച തെക്കൻ മേഖലാ ജാഥ കോളിക്കടവിൽനിന്നാരംഭിച്ച് കൂത്തുപറമ്പിൽ സമാപിച്ചു. കോളിക്കടവിൽ നൽകിയ സ്വീകരണത്തിൽ എം സുമേഷ് സ്വാഗതംപറഞ്ഞു. സുനീഷ് അധ്യക്ഷനായി. എടൂരിൽ പി വി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. ജോഷി അധ്യക്ഷനായി. കാക്കയങ്ങാട് എൻ സനോജ് അധ്യക്ഷനായി. എം ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പേരാവൂരിൽ കെ കെ രാജൻ അധ്യക്ഷനായി. വി പി ജ്യോതിഷ് സ്വാഗതം പറഞ്ഞു. കണിച്ചാറിൽ സി സി സന്തോഷ് അധ്യക്ഷനായി. കെ എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു. കൊട്ടിയൂരിൽ എം വി ചാക്കോ അധ്യക്ഷനായി. ബാബു പുലിക്കുഴി സ്വാഗതം പറഞ്ഞു. കേളകത്ത് എ രാജൻ അധ്യക്ഷനായി. കെ സി ബാബു സ്വാഗതം പറഞ്ഞു. കോളയാട് പി കെ രാജീവൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. മാലൂർ സിറ്റിയിൽ കോട്ടായി ജനാർദനൻ സ്വാഗതം പറഞ്ഞു. ഒ ദാമു അധ്യക്ഷനായി. കാഞ്ഞിലേരിയിൽ പി രാജൻ സ്വാഗതം പറഞ്ഞു. ടി ചന്തുക്കുട്ടി അധ്യക്ഷനായി. ചിറ്റാരിപ്പറമ്പിൽ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജയപ്രകാശ് അധ്യക്ഷനായി. കൈതേരിയിൽ എം കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. കാഞ്ഞാൻ ബാലൻ അധ്യക്ഷനായി. കൊട്ടയോടിയിൽ എം ടി ഭാസ്കരൻ സ്വാഗതം പറഞ്ഞു. കെ വി പ്രമോദൻ അധ്യക്ഷനായി. കൂത്തുപറമ്പിൽ സമാപനയോഗത്തിൽ വി രാമകൃഷ്ണൻ അധ്യക്ഷനായി. എം ജനാർദനൻ സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ വത്സൻ പനോളി, സി വി മാലിനി, കെ ശശിധരൻ, കെ ശ്രീധരൻ, എ വി ബാലൻ, അഡ്വ. കെ ജെ ജോസഫ് എന്നിവർ സംസാരിച്ചു.  
വടക്കൻ മേഖലാ ജാഥ ബക്കളത്തുനിന്നാരംഭിച്ച് കണ്ണോത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ഒ വി നാരായണൻ, പി പി ദാമോദരൻ, കമലാശ്രീധരൻ, പി ശശിധരൻ, പുല്ലായിക്കൊടി ചന്ദ്രൻ, ടി എം ജോഷി എന്നിവർ സംസാരിച്ചു.  ബക്കളത്ത് നൽകിയ സ്വീകരണത്തിൽ പി മനോഹർ സ്വാഗതം പറഞ്ഞു. പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കോൾമൊട്ടയിൽ എം കെ നാരായണൻ സ്വാഗതം പറഞ്ഞു. കെ കെ കുഞ്ഞമ്പു അധ്യക്ഷനായി. കരിമ്പത്ത് പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. കെ വി ബാലകൃഷ്ണൻ അധ്യക്ഷനായി. തളിപ്പറമ്പ് ടൗണിൽ കെ ശശികുമാർ സ്വാഗതം പറഞ്ഞു. കെ മനോഹരൻ അധ്യക്ഷനായി. ചിതപ്പിലെ പൊയിലിൽ ടി വി പത്മലോചനൻ സ്വാഗതം പറഞ്ഞു. പി രാജൻ അധ്യക്ഷനായി. ചന്തപ്പുരയിൽ കെ മോഹനൻ സ്വാഗതം പറഞ്ഞു. പി വി ഭാസ്കരൻ അധ്യഷനായി. പിലാത്തറയിൽ കെ പി വി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. വി വി ഗോവിന്ദൻ അധ്യക്ഷനായി. ആണ്ടാം കൊവ്വലിൽ കെ വി ഗോപാലൻ സ്വാഗതം പറഞ്ഞു. യു ഭാസ്കരൻ അധ്യക്ഷനായി. വെങ്ങരയിൽ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. കെ വി രാമകൃഷ്ണൻ അധ്യക്ഷനായി. കണ്ണോത്ത് സമാപനത്തിൽ എം കെ സുകുമാരൻ അധ്യക്ഷനായി. കെ വി കരുണാകരൻ സ്വാഗതം പറഞ്ഞു. ഒ വി നാരായണൻ, പി പി ദാമോദരൻ, പുല്ലായിക്കൊടി ചന്ദ്രൻ, പി ശശിധരൻ, പി വി രാമചന്ദ്രൻ, സി വി ദാമോദരൻ, വി രമേശൻ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top